കോതമംഗലം : ചെറിയ പള്ളി ദേശത്തിന്റെ പൈതൃക സമ്പത്ത് ആണെന്ന് കോതമംഗലം മുൻസിപ്പൽ കൗൺസിലർ പ്രിൻസി എൽദോസ്. ജനമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം 87-ആം ദിവസത്തേക്ക് കടന്നു. മുൻസിപ്പൽ കൗൺസിലർ ശ്രീമതി പ്രിൻസി എൽദോസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ശ്രീമതി മാത്യുസ് നിരവത്ത് അധ്യക്ഷത വഹിച്ചു. ചെറിയ പള്ളി സഹ വികാരി ഫാ. എൽദോസ് കാക്കനാട്ട് മുഖ്യപ്രഭാഷണം നടത്തി. ശ്രീ ജോർജ്ജ് പി. ഐ മാസ്റ്റർ, ഫാ.സിബി എൽദോസ്,ഫാ. സെബി വലിയകുന്നേൽ, മാത്യൂസ് കണ്ടോത്ര, ചെറിയാൻ കൗങ്ങമ്പിളി , കെ ഐ ജേക്കബ്, എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login