NEWS
കന്നി 20 പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയായി; ഞായറാഴ്ച കൊടിയേറും

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 337- മത് ഓർമ്മപ്പെരുന്നാൾ 2022 സെപ്റ്റംബർ 25 ന് കൊടികയറും. ഒക്ടോബർ 4 ന് പെരുന്നാൾ ചടങ്ങുകൾ അവസാനിക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വികാരി ഫാ. ജോസ് പരത്തുവയലിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹനീയ കാർമ്മികത്വത്തിലും പരിശുദ്ധ സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തന്മാരുടെ സഹകാർമ്മികത്വത്തിലുമാണ് പെരുന്നാൾ ചടങ്ങുകൾ നടക്കുന്നത്. സെപ്റ്റംബർ 14 ന് മെത്രാപോലിത്തയായി വാഴിക്കപെട്ട മർക്കോസ് മാർ ക്രിസ്റ്റോഫോറസ് മെത്രാപോലിത്ത പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിക്കും.
പെരുന്നാൾ പോഗ്രാം
2022 സെപ്തംബർ 25 ഞായർ
5.15 am :
പ്രഭാത നമസ്കാരം
6.00 am : വി.കുർബ്ബാന
7.15 am : വി.കുർബ്ബാന
9.00 am : വി.കുർബ്ബാന അഭി.ഏലിയാസ്
മോർ യൂലിയോസ്
മെത്രാപ്പോലീത്ത
4.00 pm:
പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ തൃപ്പാദസ്പർശനത്താലും, തിരുശേഷിപ്പിനാലും അനുഗ്രഹീതമായ ചക്കാലക്കുടി വി. യൽദോ മോർ ബസേലിയോസ് ചാപ്പലിൽ നിന്നും പള്ളിയിലേക്ക് പ്രദക്ഷിണം
5.00 pm: പരി.ബസേലിയോസ് ബാവായുടെ 337 – മത് ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ടുള്ള കൊടിയേറ്റ് വികാരി ഫാ. ജോസ് പരത്തുവയലിൽ നിർവഹിക്കും
6.00 pm: സന്ധ്യാ നമസ്ക്കാരം
2022 സെപ്തംബർ 26 തിങ്കൾ
കൽക്കുരിശ് പെരുന്നാൾ
7.15 am: പ്രഭാത നമസ്കാരം
8.00 am : വി.മൂന്നിന്മേൽ കുർബ്ബാന
പള്ളിയുടെ പടിഞ്ഞാറേ കൽക്കുരിശിങ്കലേക്ക് പ്രദക്ഷിണം
3.00 pm: പെരുന്നാൾ കച്ചവടത്തിനുള്ള സ്റ്റാൾ ലേലം
6.00 pm: സന്ധ്യാ നമസ്കാരം
2022 സെപ്തംബർ 27 ചൊവ്വ
7.15 am: പ്രഭാത നമസ്കാരം
8.00 am : വി.മൂന്നിന്മേൽ കുർബ്ബാന
6.00 pm: സന്ധ്യാ നമസ്കാരം
2022 സെപ്തംബർ 28 ബുധൻ
7.15 am: പ്രഭാത നമസ്കാരം
8.00 am : വി.മൂന്നിന്മേൽ
കുർബ്ബാന
6.00 pm: സന്ധ്യാ നമസ്കാരം
2022 സെപ്തംബർ 29 വ്യാഴം
7.15 am: പ്രഭാത നമസ്കാരം
8.00 am : വി.മൂന്നിന്മേൽ കുർബ്ബാന
6.00 pm: സന്ധ്യാ നമസ്കാരം
2022 സെപ്തംബർ 30 വെള്ളി
7.15 am: പ്രഭാത നമസ്കാരം
8.00 am : വി.മൂന്നിന്മേൽ കുർബ്ബാന
600 pm : സന്ധ്യാ
നമസ്കാരം
2022 ഒക്ടോബർ 01 ശനി
7.15 am: പ്രഭാത
നമസ്കാരം
8.00 am : വി.മൂന്നിന്മേൽ കുർബ്ബാന
6.00 pm: സന്ധ്യാ നമസ്കാരം
2022 ഒക്ടോബർ 02 ഞായർ
5.15 am: പ്രഭാത നമസ്കാരം
6.00 am : വി.കുർബ്ബാന
7.15 am : വി. കുർബാന
9:00 am. വി. കുർബാന
ശ്രേഷ്ഠ കാതോലിക്ക ഡോ.ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമനസ്സുകൊണ്ട്
3.00 pm: മേമ്പൂട്ടിൽ നിന്ന് പള്ളി ഉപകരണങ്ങൾ ആഘോഷമായി പള്ളിയകത്തേക്ക് കൊണ്ടുപോകുന്നു
5.00 pm: തീർത്ഥാടക സംഘത്തിന് സ്വീകരണം
ഹൈറേഞ്ച് മേഖല : കോഴിപ്പിള്ളി കവലയിൽ
പടിഞ്ഞാറൻ മേഖല : മുവാറ്റുപുഴ കവലയിൽ
വടക്കൻ മേഖല : ഹൈറേഞ്ച് കവലയിൽ
പോത്താനിക്കാട് മേഖല : ചക്കാലക്കുടി ചാപ്പലിൽ
7.00 pm: സന്ധ്യാ നമസ്കാരം
ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹനീയ കാർമ്മികത്വത്തിലും പരി.സഭയിലെ അഭി.പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും
8.00 pm : പ്രസംഗം
ശ്രേഷ്ഠ ബാവ തിരുമേനി
10.00 pm പ്രദക്ഷിണം
പള്ളിയിൽ നിന്നും പുറപ്പെട്ട് വലിയ പള്ളി, മലയിൻകീഴ് കുരിശ്, എം.ബി.എം.എം. ആശുപത്രി, ടൗൺ കുരിശ് എന്നിവടങ്ങളിൽ കൂടി മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ റോഡ് വഴി തിരിച്ചെത്തുന്നു
തുടർന്ന് ആശീർവ്വാദം, കരിമരുന്ന് പ്രയോഗം
2022 ഒക്ടോബർ 03 തിങ്കൾ
6.00 am : പ്രഭാത നമസ്ക്കാരം
5.30 am : വി.കുർബ്ബാന
അഭി.ഡോ.എബ്രാഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്ത
6.45 am: വി.കുർബ്ബാന
അഭി.ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത
8.30 am വി.കുർബ്ബാന, പെരുന്നാൾ *സന്ദേശം
ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമനസ്സുകൊണ്ട്
10.30 am : നേർച്ച സദ്യ
( പള്ളിയുടെ പടിഞ്ഞാറു വശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ )
2.00 pm: പ്രദക്ഷിണം
പള്ളിയിൽ നിന്നും പുറപ്പെട്ട് കിഴക്കേ അങ്ങാടിയിൽ കൂടി കോഴിപ്പിള്ളി കുരിശ്, ചക്കാലക്കുടി വി . യൽദോ മാർ ബസേലിയോസ് ചാപ്പൽ എന്നിവടങ്ങളിൽ എത്തി പള്ളിയിൽ തിരിച്ചെത്തുന്നു.
തുടർന്ന് ആശീർവ്വാദം
5.00 pm: പള്ളി ഉപകരണങ്ങൾ തിരികെ മേമ്പൂട്ടിലേക്ക് ആഘോഷമായി കൊണ്ടുപോകുന്നു.
6.00 pm: സന്ധ്യാ നമസ്കാരം
2022 ഒക്ടോബർ 04 ചൊവ്വ
7.15 am : പ്രഭാത നമസ്കാരം
8.00 am : വി.മൂന്നിന്മേൽ കുർബ്ബാന
ശ്രേഷ്ഠ കാതോലിക്ക ഡോ.ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ
9.30 am : പാച്ചോർ നേർച്ച
10.30 am : ലേലം
4 .00 pm : കൊടിയിറക്ക്
6.15 pm : സന്ധ്യ നമസ്കാരം
പെരുന്നാൾ ഏറ്റെടുത്ത് നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് പെരുന്നാൾ ഓഹരി ക്രമീകരിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് 1000 രൂപ, പെരുന്നാൾ വഴിപാടുകൾ, നേർച്ചപ്പണം എന്നിവ ഫെഡറൽ ബാങ്ക് കോതമംഗലം ബ്രാഞ്ച് Mar Thoma Cheriyapally
Kothamangalam,A/C No.10080100193242, IFSC:FDRL0001008 എന്ന അക്കൗണ്ടിലേക്ക് അയയ്ക്കാവുന്നതാണ്.
പെരുന്നാൾ ചടങ്ങുകൾ ചെറിയ പള്ളിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് (www.facebook.com/kothamangalamcheriyapalliofficial) യുട്യൂബ് പേജ്, വെബ് സൈറ്റ് (www.cheriyapally.org) എന്നിവയിലൂടെ വിശ്വാസികൾക്ക് തത്സമയം കാണാവുന്നതാണ്
പള്ളി ഓഫീസ് ഫോൺ നമ്പർ
8589062462, 0485-2862362 , 2862204.
E.mail:[email protected]
ഒക്ടോബർ 2-ാം തീയതി തീർത്ഥാടകർക്കായി നേർച്ചക്കഞ്ഞി കൽക്കുരിശിന് പടിഞ്ഞാറ് പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിൽ നിന്നും രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ ലഭിക്കുന്നതാണ്.
വൈദ്യുതി ദീപാലങ്കാരം സെപ്തംബർ 29ാം തീയതി മുതൽ ഒക്ടോബർ 9ാം തീയതി വരെ ഉണ്ടായിരിക്കുന്നതാണ്. ചക്കാലക്കുടിയിലുള്ള വി.യൽദോ മാർ ബസേലിയോസ് ചാപ്പലിൽ 2022 സെപ്തംബർ 25 മുതൽ ഒക്ടോബർ 4 വരെ രാവിലെ 7 മണിക്ക് വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. ബഹു. കേരള ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം പള്ളിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിർമ്മിത ഉല്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണ മെന്ന് തന്നാണ്ടു ട്രസ്റ്റി ബിനോയ് മണ്ണൻ ചേരിൽ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണൻ ചേരിൽ, ജോമോൻ പാലക്കാടൻ, പി. വി. പൗലോസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പതാക പ്രയാണം
ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 337 – മത് ഓർമപ്പെരുന്നാളിന് മുന്നോടിയായി തലശ്ശേരിയിൽ നിന്നുള്ള പതാക പ്രയാണം സെപ്റ്റംബർ 22,23 തിയതികളിലും, പള്ളിവാസലിൽ നിന്നുള്ള ചായചിത്ര പ്രയാണം സെപ്റ്റംബർ 24 നും നടക്കും.
പതാക പ്രയാണം സെപ്റ്റംബർ 23 നും, പരിശുദ്ധ ബാവായുടെ ചായചിത്ര പ്രയാണം സെപ്റ്റംബർ 24 നും കോതമംഗലം നഗരത്തിൽ എത്തിച്ചേരും. രണ്ടു പ്രയാണങ്ങളും കോതമംഗലം നഗരത്തിൽ എത്തുമ്പോൾ വമ്പിച്ച സ്വീകരണം നൽകും.
NEWS
നവീകരിച്ച പാലമറ്റം – കൂവപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം : ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച കീരംപാറ പഞ്ചായത്ത് ആറാം വാർഡിലെ പാലമറ്റം – കൂവപ്പാറ കോളനി റോഡ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോമി തെക്കേക്കര,പഞ്ചായത്ത് മെമ്പർമാരായ വി സി ചാക്കോ,ഷാന്റി ജോസ്,സിനി ബിജു,ജിജോ ആന്റണി,മഞ്ചു സാബു,ബേസിൽ ബേബി,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
NEWS
മിനി റൈസ് മില്ലിന്റെയും കാർഷികോല്പന്ന വിപണന ശാലയുടെയും പാക്ക് ഹൗസിന്റെയും ഉദ്ഘാടനം നടത്തി.

കോതമംഗലം : കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ല് പ്രാദേശികമായി സ്ഥാപിച്ചിട്ടുള്ള ചെറുകിട – ആധുനിക റൈസ് മില്ലുകളില്‍ പുഴുങ്ങി – ഉണങ്ങി – കുത്തി അരിയാക്കുക വഴി കര്‍ഷകര്‍ക്ക് അധ്വാന ലാഭവും ഇപ്രകാരം ഉണ്ടാക്കുന്ന അരി ബ്രാന്‍ഡ് ചെയ്ത് വിപണനം നടത്തുക വഴി കര്‍ഷകര്‍ക്ക് അധിക വരുമാനവും ഒപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയും ഉറപ്പുവരുത്തുകയും ഇതിലൂടെ നെല്‍കൃഷി മേഖലയ്ക്ക് പുത്തന്‍ ഊര്‍ജ്ജം പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം പ്രൊജക്ടായി പെരിയാര്‍വാലി സ്പൈസസ് കര്‍ഷക ഉല്പാദന കമ്പനിയുടെ നേതൃത്വത്തില്‍ കീരംപാറയില്‍ സ്ഥാപിച്ചിട്ടുളള മിനി റൈസ് മില്ലിന്റെ പ്രവർത്തനോദ്ഘാടനവും ബ്രാന്‍ഡ് ചെയ്ത അരിയുടെ വിപണനോദ്ഘാടനവും നടത്തി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.അരിയ്ക്ക് പുറമെ പ്രദേശത്തെ കര്‍ഷകരുടെയും മറ്റ് കര്‍ഷക ഉത്പാദക കമ്പനികളുടെയും ഗുണമേന്മയുള്ള വിവിധ കാര്ഷികോല്പന്നങ്ങര് കൂടി ലഭ്യമാക്കാൻ വേണ്ടി കൃഷിവകുഷ് എം ഐ ഡി എച്ച് സ്റ്റേറ്റ് ഫോര്‍ട്ടികൾച്ചർ മിഷന്റെ സഹായത്തോടെ ആരംഭിക്കുന്ന പഴം/പച്ചക്കറി പാക്ക് ഹൗസിന്റെയും വിപണനശാലയുടെയും ഉദ്ഘാടനം നടത്തി.പെരിയാർവാലി സ്പൈസസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി മാനേജ് ഡയറക്ടർ റ്റി കെ ജോസഫ് അധ്യക്ഷത വഹിച്ചു.
എറണാകുളം കെ വി കെ പ്രിൻസിപ്പാൾ സയന്റിസ്റ്റ് & ഹെഡ് ഡോക്ടർ ഷിനോജ് സുബ്രമണ്യം പദ്ധതി വിശദീകരണം നടത്തി.എറണാകുളം ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ബിൻസി എബ്രഹാം പഴം/പച്ചക്കറി പാക്ക് ഹൗസ് പദ്ധതി വിശദീകരണം ചെയ്തു.കീരംപാറ സർവ്വീസ് സഹകരണ ബാങ്കിന് സമീപം(ഊഞ്ഞാപ്പാറ) നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്,ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്ജ്,വാർഡ് മെമ്പർ വി കെ വർഗീസ്,എ ഡി എ സിന്ധു വി പി,കോതമംഗലം അഗ്രികൾച്ചർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി ഇ ഓ സുനിൽ സിറിയക്,എറണാകുളം കെ വി കെ പുഷ്പരാജ് ആഞ്ചലോസ്,കൃഷി ഓഫീസർ ബോസ് മത്തായി എന്നിവർ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും പെരിയാർവാലി സ്പൈസസ് എഫ് പി സി സി ഇ ഓ സന്തോഷ് തോമസ് നന്ദിയും പറഞ്ഞു.
NEWS
ഉദ്യോഗസ്ഥരുടെ സമീപനം കുറ്റമറ്റതായിരിക്കണമെന്നും, വീഴ്ചകള്‍ വരുന്നത് ഒഴിവാക്കണമെന്നും താലൂക്ക് വികസന സമിതി യോഗത്തിൽ ആന്റണി ജോണ്‍ എം എല്‍ എ

കോതമംഗലം : കോതമഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോണ്‍ എം എല്‍ എ യുടെ അദ്ധ്യക്ഷതയില്‍ മിനി സിവില്‍ സ്റ്റേഷന് ഹാളിൽ നടന്നു.ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രകാരം കോതമംഗലം താലൂക്കിലെ മൂന്ന് ബസ് സ്റ്റാന്‍ഡുകളിലേയ്ക്കും ബസുകള്‍ സര്‍വ്വീസുകള്‍ നടത്തണമെന്നും ആയത് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട മോട്ടോര്‍ വാഹന വകുപ്പ്,പോലീസ് അധികൃതര്‍ നിലവില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്തികൊണ്ട് പോകേണ്ടതാണെന്നും യോഗം തീരുമാനിച്ചു. മുവാറ്റുപുഴ ആർ റ്റി എ ബോര്‍ഡിന്റെ തീരുമാനം ലഭിക്കുന്നത് അനുസരിച്ച് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും യോഗം തീരുമാനം കൈക്കൊണ്ടു.
കോതമംഗലം താലൂക്കിലെ അഞ്ചോളം പഞ്ചായത്തുകളില്‍ ജനവാസ മേഖലയില്‍ വന്യമൃഗശല്യം,പ്രത്യേകിച്ച് കാട്ടാന ശല്യം രൂക്ഷമാണെന്ന പരാതി വികസന സമിതിയില്‍ ഉയര്‍ന്നുവന്നു. കോട്ടപ്പടി പഞ്ചായത്തിലെ വനമേഖലയില്‍ അപകടകാരിയായ ചുള്ളിക്കൊമ്പന് എന്ന് വിളിക്കപ്പെടുന്ന കാട്ടാനയുടെ ഉപദ്രവം ജനജീവന് ഭീഷണിയുള്ളതായും അഭിപ്രായം ഉയര്‍ന്നു.ബഹു. വകുപ്പ് മന്ത്രി മുമ്പാകെയും,ജില്ലാ വികസന സമിതി യോഗത്തിലും ടി പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ളതായും,അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുള്ളതായും എം എല്‍ എ യോഗത്തില്‍ പറഞ്ഞു.വാരപ്പെട്ടി പഞ്ചായത്ത് പരിധിയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി ജലം നഷ്ടപ്പെടുന്നത് സംബന്ധിച്ച പരാതിയില്‍,വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്ന് പ്രശ്ന പരിഹാരം കാണുവാന്‍ യോഗം തീരുമാനിച്ചിട്ടുള്ളതാണ്.
വാരപ്പെട്ടി വില്ലേജില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങളില്‍ കാലദൈര്‍ഘ്യം ഉണ്ടാകുന്നുവെന്നും,സേവനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ആവശ്യമായ രീതിയില്‍ നല്കുന്നില്ലായെന്നുമുള്ള പരാതി വികസനസമിതി യോഗത്തില്‍ ഉയര്‍ന്നിട്ടുള്ളതാണ്. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് തഹസിൽദാർ റേച്ചല്‍ കെ വര്‍ഗ്ഗീസ് യോഗം മുമ്പാകെ അറിയിച്ചിട്ടുള്ളതാണ്. നെല്ലിമറ്റം – ഉപ്പുകുളം – പെരുമണ്ണൂര്‍ – കൊണ്ടിമറ്റം റോഡിന്റെ നവീകരണം ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്ന്നിട്ടുള്ളതാണ്. പൊതുജനങ്ങളോടുള്ള ഉദ്യോഗസ്ഥരുടെ സമീപനം കുറ്റമറ്റതായിരിക്കണമെന്നും, വീഴ്ചകള്‍ വരുന്നത് ഒഴിവാക്കണമെന്നും രാജ്യത്തിന്റെ പ്രധാനപ്പെട്ട ആഘോഷ ചടങ്ങുകളില്‍ ബന്ധപ്പെട്ട വകുപ്പ് തലങ്ങളില്‍ നിന്നും പരമാവധി ആളുകളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും എം എല്‍ എ യോഗത്തില്‍ സമിതിയംഗങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് സംസാരിച്ചു.
വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന് നായര്‍,കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ എ നഷാദ്,മുവാറ്റുപുഴ എം എല്‍ എ പ്രതിനിധി അജു മാത്യു,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ ബേബി പൗലോസ്,സാജന് അമ്പാട്ട്,എ ടി പൗലോസ്,വി സി മാത്തച്ചന്,എം എസ് എല്‍ദോസ്,തഹസില്‍ദാര്‍ റേച്ചല്‍ കെ വര്‍ഗ്ഗീസ്,ഡെപ്യൂട്ടി തഹസില്‍ദാര്‍ ഒ എം ഹസന്,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME2 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT6 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME3 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE4 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE2 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം