കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ മുൻപിലെ പാർക്കിംഗ് സ്ഥലത്തെ വാഹനത്തിൽ മോഷണശ്രമം. ഒരാളെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ നിന്നും മൊബൈലും പണവും അപഹരിക്കുന്നതിനിടയിലാണ് പാലക്കുഴ കാരമല വടകരതടത്തിൽ വീട്ടിൽ മത്തായി മകൻ പി എം ബേബി (56) യെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പെരുന്നാളിൻ്റെ ഭാഗമായി പള്ളി പരിസരങ്ങളിൽ പൊലീസ് പെട്രോളിംഗ് ഊർജ്ജിത മാക്കിയിട്ടുണ്ട്.
