കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും , സെന്റ് . ജോർജ് സ്കൂളിന്റെ ഗ്രൌണ്ടിലും പാർക്ക് ചെയ്യാവുന്നതാണ്.
മൂന്നാർ , അടിമാലി, വാരപ്പെട്ടി മുതലായ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് എ, കെ എസ് ആർ ടി സി ബസുകൾ അരമനപ്പടിയിൽ നിന്നും തിരിഞ്ഞ് മലയിൻകീഴ് ബൈപാസ് വഴി ഗ്യാസ് ഗോഡൌൺ ഭാഗത്ത് കൂടി(വൺ വേ ) പ്രൈവറ്റ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്.
കുട്ടൻപുഴ ,ഭൂതത്താൻകെട്ട് ഭാഗത്ത് നിന്നും വരുന്ന ബസുകൾ ബൈപാസ് വഴി ഗ്യാസ് ഗോഡൌൺ ഭാഗത്ത് കൂടി പ്രൈവറ്റ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്.
ആലുവ , പെരുമ്പാവൂർ ഭാഗത്ത് നിന്നും വരുന്ന ബസുകൾ നെല്ലിക്കുഴിയിൽ നിന്നും ഗ്രീൻവാലി സ്കൂൾ വഴി ബൈപാസിൽ എത്തിച്ചേർന്ന് രാജീവ് ഗാന്ധി റോഡ് വഴി താലൂക്ക് ആശുപത്രിക്ക് സമീപം എത്തി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്.
മൂവാറ്റുപുഴ ഭാഗത്ത് നിന്നും കോതമംഗലം വരെയുള്ള ബസുകൾ നേരെ പി. ഒ ജങ്ഷൻ വഴി ബസ്സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ തങ്കളം ലോറിസ്റ്റാൻഡ് വഴി പുതിയ ബൈപാസ് വഴി കല ഓഡിറ്റോറിയതിന് സമീപത്തുള്ള ജംഗഷനിൽ കൂടി തിരിച്ച് മുവാറ്റ്പുഴയ്ക്ക് പോകാവുന്നതാണ്.
മൂവാറ്റ്പുഴ ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ വാഹനങ്ങൾ എം. എ കോളേജ് ഭാഗത്ത് പാർക്ക് ചെയ്യാവുന്നതാണ്.
വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകരുടെ വലിയ വാഹനങ്ങൾ തങ്കളം ജംഗഷനിൽ കൂടി പ്രവേശിച്ച് കാക്കനാട് ബൈപാസിൽ പാർക്ക് ചെയ്യാവുന്നതാണ്.
തീർത്ഥാടകർക്ക് സുഗമമായി സഞ്ചരിക്കുന്നതിനും തിരക്ക് നീയന്ത്രിക്കുന്നതിനുമായി കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗഷൻ മുതൽ കോഴിപ്പിള്ളി ജംഗഷൻ വരെ യാതോരുതരത്തിലുള്ള വാഹനങ്ങളും അനുവദിക്കില്ലാത്തതാണെന്നും,
ബൈപാസുകളിൽ സ്ഥിരമായി പാർക്ക് ചെയ്തിടുന്ന വാഹനങ്ങൾ നീക്കം ചെയ്യേണ്ടതും തുടർന്ന് പാർക്കിംഗ് അനുവദിക്കില്ലാത്തതുമാണന്ന് കോതമംഗലം പോലീസ് അറിയിച്ചു.
മൂവാറ്റ്പുഴ ഭാഗത്ത് നിന്നും ഹൈ റേഞ്ച് ലേക്ക് പോകുന്ന ദീർഘദൂര വാഹനങ്ങൾ പുതുപ്പാടി – വാരപ്പെട്ടി- അടിവാട് –ഊന്നുകൽ വഴി പോകേണ്ടതാണ്. ബുധൻ ഉച്ചക്ക് 2.00 മണി മുതൽ വ്യാഴം വൈകിട്ട് 4.00 മണി വരെയാണ് നിയന്ത്രണമെന്ന് കോതമംഗലം പോലീസ് അറിയിച്ചു.