കോതമംഗലം: കോതമംഗലത്തെ ചെറിയ പള്ളിയിൽ നാനാജാതി മതസ്ഥർ ഏക സഹോദരങ്ങളെപ്പോലെ യാതൊരു സ്പർദ്ധയുമില്ലാതെ ആരാധിച്ച് വരുന്നതാണ്. ജനലക്ഷങ്ങളുടെ അഭയകേന്ദ്രവും തീർത്ഥാടന കേന്ദ്രവുമായ ചെറിയ പള്ളിയിൽ വിശ്വാസികളെ ഭിന്നിപ്പിക്കുന്നതിനും അതിലൂടെ പരി.ബാവയുടെ കബറും ടി പള്ളിയും സ്വത്തുക്കളും കൈവശപ്പെടുത്തുക എന്ന ഉദ്ധേശ്യത്തിലൂടെയാണ് തോമസ് പോൾ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും ഉന്നത നിയമപാലക അധികാരികൾക്കും കത്ത് നൽകിയിരിക്കുകയാണ് മത മൈത്രി സംരക്ഷണ സമതി. ചെറിയ പള്ളിയും വിശുദ്ധന്റെ കബറും സംരക്ഷിക്കുവാൻ മൂവാറ്റുപുഴ എം.പി ഡീൻ കുര്യാക്കോസ്, ആന്റണി ജോൺ എം.എൽ.എ, കോതമംഗലം മുൻസിപ്പൽ ചെയർ പേഴ്സൺ മൻജൂ സിജു എന്നിവർ രക്ഷാധികാരികളായി നാനാജാതി മതസ്ഥരും സാമൂഹ്യ പ്രവർത്തകരും അടങ്ങുന്ന സംരക്ഷണ സമിതി ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുമെന്ന് കോതമംഗലം മതമൈത്രി സംരക്ഷണ സമിതി കൺവീനർ പി.എ വേലപ്പൻ പ്രതികരിച്ചു.
എൽദോ മോർ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന മാർ തോമ ചെറിയ പള്ളിയിൽ 2019 സെപ്റ്റംബർ 19ന് സന്ധ്യാ നമസ്ക്കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയുടെ പടിഞ്ഞാറ് വശം നിൽക്കുന്ന സമയം തോമസ് പോൾ റമ്പാനും സംഘവും അവിടെയെത്തി വിശ്വാസികളുമായി ഏറ്റുമുട്ടിയതിന് കേസ് എടുത്തിട്ടുമുള്ളതാണ്. അതുകൊണ്ട് ഇനി സംരക്ഷണം നൽകിയാൽ നീതിന്യായവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകുമെന്നും ചൂണ്ടിക്കാണിക്കുന്നു.
You must be logged in to post a comment Login