കോതമംഗലം:- മതമൈത്രിയുടെ പ്രതീകമായ കോത മംഗലം ചെറിയപള്ളിയും ബാവയുടെ കബറിടവും സംരക്ഷിക്കുവാൻ മുന്നിൽ നിന്നു പ്രവർത്തിക്കുമെന്ന് അഡ്വ: രാജേഷ് രാജൻ പ്രസ്താവിച്ചു. മതമൈത്രി സമിതി നടത്തി വരുന്ന അനശ്ചിതകാല സമരത്തിൻ്റെ നൂറ്റി മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് 19 ൻ്റെ മറവിൽ ചെറിയ പള്ളി പിടിച്ചെടുക്കാമെന്ന ചിലർ നടത്തുന്ന നീക്കം എന്തു വില കൊടുത്തും തടയുമെന്നും പറഞ്ഞു. ഏതു പ്രതിസന്ധി ഘട്ടത്തേയും നേരിടാൻ 5001 – അംഗ കർമ്മ സേന രംഗത്തുണ്ടാകുമെന്നും പറഞ്ഞു. എൽദോസ് പാലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ഫാ : എൽദോസ് കുമ്മംകോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വികാരി ഫാ.ജോസ് പരത്തുവയലിൽ, ജോർജ് എടപ്പാറ, പി.സി ജോർജ്, അഡ്വ: കെ.ഐ ജേക്കബ്, ബോബി ഉമ്മൻ, കെ.പി സണ്ണി, സാജു സ്റ്റെൽ എന്നിവർ പ്രസംഗിച്ചു.
