കോതമംഗലം :- ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളിയിൽ നീതി നിഷേധത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ തൊണ്ണൂറ്റിനാലാം ദിന സമ്മേളനത്തിൽ മുൻസിപ്പൽ കൗൺസിലർ ജോർജ്ജ് അമ്പാട്ട് ചെയ്ത് സംസാരിച്ചു. നസീർ കമ്പംകല്ലിൽ അധ്യക്ഷത വഹിച്ചു. യാക്കോബായ സുറിയാനി സഭയുടെ അമേരിക്കൻ കാനഡ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൽദോ മാർ തീത്തോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ജോർജ് എടപ്പാറ, ഫാ. യോഹന്നാൻ കുന്നംപുറത്ത്, ഫാ. എൽദോസ് കുമംകോട്ടിൽ, ഫാ. ബേസിൽ കോറ്റിക്കൽ, കെ.എം ജോയ്, റോയി സ്ക്കറിയ, കെ പി ജോർജ് കൂത്തമറ്റം, അന്നക്കുട്ടി കുര്യാക്കോസ്, മറിയക്കുട്ടി ഇടവളയിൽ എന്നിവർ പ്രസംഗിച്ചു.
