കോതമംഗലം: ജസ്റ്റീസ് കെ.റ്റി. തോമസ്സ് കമീഷന്റെ ചർച്ച് ബിൽ 2020 പാസ്സാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോതമംഗലം പള്ളിത്താഴത്തു മത മൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗം വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെ പി.കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ഇഞ്ചകുടി മൈതീൻ, ഭാനുമതി രാജു,ജയിംസ് കോറേമ്പൽ,ബേബി ആഞ്ഞലിവേലിൽ, അഡ്വ.ഷിബു കുര്യാക്കോസ്,സേവ്യർ ഇലഞ്ഞിക്കൽ, എന്നിവർ പ്രസംഗിച്ചു.
