കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വി. മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽ ദോ മാർ ബസേലിയോസ് ബാവായുടെ 337 ആമത് ഓർമ്മപ്പെരുന്നാൾ കൊടികയറി. വൈകിട്ട് 4 മണിക്ക് പരി.ബസേലിയോസ് ബാവായുടെ തൃപ്പാദസ്പർശനത്താലും തിരുശേഷിപ്പിനാലും അനുഗ്രഹീതവും തൃക്കരങ്ങളാൽ ആദ്യമായി അത്ഭുതം പ്രവർത്തിക്കപ്പെട്ടതുമായ ചക്കാലക്കുടിയിലുള്ള ചാപ്പലിൽ നിന്നും പാരമ്പര്യമായി പരി. ബാവായ്ക്കു പള്ളിയിലേക്ക് വഴികാണിച്ച ചക്കാലനായരുടെ പിൻമുറക്കാരൻ സുരേഷ് കോൽവിളക്കേന്തി അകമ്പടി സേവിച്ച് പ്രദക്ഷിണമായി പള്ളിയിലെത്തി പരിശുദ്ധന്റെ കബറിങ്കൽ ധൂപപ്രാർത്ഥന നടത്തിയതിന്റെ ശേഷം 5 മണിക്ക് വികാരി ഫാ.ജോസ് പരത്തുവയലിൽ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് കൊടികയറ്റി.
ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിയക്കൽ, ആന്റണി ജോൺ എം. എൽ. എ., മാത്യു കുഴൽ നാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. എം. ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌മാരായ ജെസ്സി സാജു,ടി. കെ. ചന്ദ്ര ശേഖരൻ, ഷൈജെന്റ് ചാക്കോ, കൗൺസിലർ മാരായ എ. ജി. ജോർജ്, കെ. എ. നൗഷാദ്,ഭാനുമതി രാജു, ഡി. സി. സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ട്രസ്റ്റിമാരായ അഡ്വ.സി.ഐ ബേബി, ബിനോയി മണ്ണംഞ്ചേരിൽ, ബിനോയ് ദാസ്, ജോമോൻ പാലക്കാടൻ, പി. വി പൗലോസ്, ബേബി ആഞ്ഞിലിവേലിൽ എന്നിവരും ആയിരക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു.
ഒക്ടോബർ 4 വരെയുള്ള പത്ത് ദിവസങ്ങളിലായി പെരുന്നാൾ ആഘോഷിക്കപ്പെടുന്നു. ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹനീയ കാർമ്മികത്വത്തിലും മലങ്കര മെത്രാപ്പോലീത്ത അഭി. ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, അഭി.ഡോ.എബ്രാഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്ത, അഭി.ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത, അഭി.ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത, അഭി.മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത, അഭി.മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത. അഭി. മർക്കോസ് മോർ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്ത…. എന്നീ അഭിവന്ദ്യ പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും അനുഗ്രഹകരമായി നടത്തുവാൻ ദൈവത്തിൽ ആശ്രയിച്ച് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നു.
പെരുന്നാൾ പോഗ്രാം
2022 സെപ്തംബർ 25 ഞായർ
5.15 am : പ്രഭാത
നമസ്കാരം
6.00 am : വി.കുർബ്ബാന
7.15 am : വി.കുർബ്ബാന
9.00 am : വി.കുർബ്ബാന
അഭി.ഏലിയാസ്
മോർ യൂലിയോസ്
മെത്രാപ്പോലീത്ത
4.00 pm:
പരി.ബസേലിയോസ് യൽ ദോ ബാവായുടെ തൃപ്പാദസ്പർശനത്താലും തിരുശേഷിപ്പിനാലും അനുഗ്രഹീതമായ ചക്കാലക്കുടി വി. യൽദോ മോർ ബസേലിയോസ് ചാപ്പലിൽ നിന്നും പള്ളിയിലേക്ക് പ്രദക്ഷിണം
5.00 pm: പരി.ബസേലിയോസ് ബാവായുടെ 337ാം ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ടുള്ള കൊടിയേറ്റ് – വികാരി
6.00 pm: സന്ധ്യാ
നമസ്ക്കാരം
2022 സെപ്തംബർ 26 തിങ്കൾ
കൽക്കുരിശ് പെരുന്നാൾ
7.15 am: പ്രഭാത
നമസ്കാരം
8.00 am : വി.മൂന്നിന്മേൽ
കുർബ്ബാന
പള്ളിയുടെ പടിഞ്ഞാറേ കൽക്കുരിശിങ്കലേക്ക് പ്രദക്ഷിണം
3.00 pm: പെരുന്നാൾ
കച്ചവടത്തിനുള്ള
സ്റ്റാൾ ലേലം
6.00 pm: സന്ധ്യാ
നമസ്കാരം
2022 സെപ്തംബർ 27 ചൊവ്വ
7.15 am: പ്രഭാത
നമസ്കാരം
8.00 am : വി.മൂന്നിന്മേൽ
കുർബ്ബാന
6.00 pm: സന്ധ്യാ
നമസ്കാരം
2022 സെപ്തംബർ 28 ബുധൻ
7.15 am: പ്രഭാത
നമസ്കാരം
8.00 am : വി.മൂന്നിന്മേൽ
കുർബ്ബാന
6.00 pm: സന്ധ്യാ
നമസ്കാരം
2022 സെപ്തംബർ 29 വ്യാഴം
7.15 am: പ്രഭാത
നമസ്കാരം
8.00 am : വി.മൂന്നിന്മേൽ
കുർബ്ബാന
6.00 pm: സന്ധ്യാ
നമസ്കാരം
2022 സെപ്തംബർ 30 വെള്ളി
7.15 am: പ്രഭാത
നമസ്കാരം
8.00 am : വി.മൂന്നിന്മേൽ
കുർബ്ബാന
600 pm : സന്ധ്യാ
നമസ്കാരം
2022 ഒക്ടോബർ 01 ശനി
7.15 am: പ്രഭാത
നമസ്കാരം
8.00 am : വി.മൂന്നിന്മേൽ
കുർബ്ബാന
6.00 pm: സന്ധ്യാ
നമസ്കാരം
2022 ഒക്ടോബർ 02 ഞായർ
5.15 am: പ്രഭാത
നമസ്കാരം
6.00 am : വി.കുർബ്ബാന
7.15 am : വി.കുർബ്ബാന
9.00 am : വി.കുർബ്ബാന
ശ്രേഷ്ഠ കാതോലിക്ക ഡോ.ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമനസ്സുകൊണ്ട്
3.00 pm: മേമ്പൂട്ടിൽ നിന്ന് പള്ളി ഉപകരണങ്ങൾ ആഘോഷമായി പള്ളിയകത്തേക്ക് കൊണ്ടുപോകുന്നു
5.00 pm: തീർത്ഥാടക സംഘത്തിന് സ്വീകരണം
ഹൈറേഞ്ച് മേഖല : കോഴിപ്പിള്ളി കവലയിൽ
പടിഞ്ഞാറൻ മേഖല : മുവാറ്റുപുഴ കവലയിൽ
വടക്കൻ മേഖല : ഹൈറേഞ്ച് കവലയിൽ
പോത്താനിക്കാട് മേഖല : ചക്കാലക്കുടി ചാപ്പലിൽ
7.00 pm: സന്ധ്യാ
നമസ്കാരം
ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹനീയ കാർമ്മികത്വത്തിലും പരി.സഭയിലെ അഭി.പിതാക്കന്മാരുടെ സഹകാർമ്മികത്വത്തിലും
8.00 pm : പ്രസംഗം
ശ്രേഷ്ഠ ബാവ തിരുമേനി
10.00 pm പ്രദക്ഷിണം
പള്ളിയിൽ നിന്നും പുറപ്പെട്ട് വലിയ പള്ളി, മലയിൻകീഴ് കുരിശ്, എം.ബി.എം.എം. ആശുപത്രി, ടൗൺ കുരിശ് എന്നിവടങ്ങളിൽ കൂടി മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ റോഡ് വഴി തിരിച്ചെത്തുന്നു
: ആശീർവ്വാദം
: കരിമരുന്ന്
പ്രയോഗം
2022 ഒക്ടോബർ 03 തിങ്കൾ
6.00 am : പ്രഭാത
നമസ്ക്കാം
5.30 am : വി.കുർബ്ബാന
അഭി.ഡോ.എബ്രാഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്ത
6.45 am: വി.കുർബ്ബാന
അഭി.ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത
8.30 am വി.കുർബ്ബാന,
പെരുന്നാൾ
സന്ദേശം
ശ്രേഷ്ഠ കാതോലിക്ക ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ തിരുമനസ്സുകൊണ്ട്
10.30 am : നേർച്ച സദ്യ
( പള്ളിയുടെ പടിഞ്ഞാറു വശത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ )
2.00 pm: പ്രദക്ഷിണം
പള്ളിയിൽ നിന്നും പുറപ്പെട്ട് കിഴക്കേ അങ്ങാടിയിൽ കൂടി കോഴിപ്പിള്ളി കുരിശ്, ചക്കാലക്കുടി വി . യൽ ദോ മോർ ബസേലിയോസ് ചാപ്പൽ എന്നിവടങ്ങളിൽ എത്തി പള്ളിയിൽ തിരിച്ചെത്തുന്നു.
: ആശീർവ്വാദം
5.00 pm: പള്ളി ഉപകരണങ്ങൾ തിരികെ മേമ്പൂട്ടിലേക്ക് ആഘോഷമായി കൊണ്ടുപോകുന്നു.
6.00 pm: സന്ധ്യാ
നമസ്കാരം
2022 ഒക്ടോബർ 04 ചൊവ്വ
7.15 am : പ്രഭാത
നമസ്കാരം
8.00 am : വി.മൂന്നിന്മേൽ
കുർബ്ബാന
ശ്രേഷ്ഠ കാതോലിക്ക ഡോ.ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യ കാർമ്മികത്വത്തിൽ
9.30 am : പാച്ചോർ നേർച്ച
10.30 am : ലേലം
4 .00 pm : കൊടിയിറക്ക്
6.15 pm : സന്ധ്യാ
നമസ്കാരം
പെരുന്നാൾ ഏറ്റെടുത്ത് നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് പെരുന്നാൾ ഓഹരി ക്രമീകരിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് 1000 രൂപ, പെരുന്നാൾ വഴിപാടുകൾ, നേർച്ചപ്പണം എന്നിവ ഫെഡറൽ ബാങ്ക് കോതമംഗലം ബ്രാഞ്ച് Mar Thoma Cheriyapally
Kothamangalam,A/C No.10080100193242, IFSC:FDRL0001008 എന്ന അക്കൗണ്ടിലേക്ക് അയയ്ക്കാവുന്നതാണ്.
പെരുന്നാൾ ചടങ്ങുകൾ ചെറിയ പള്ളിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജ് (www.facebook.com/kothamangalamcheriyapalliofficial) യുട്യൂബ് പേജ്, വെബ് സൈറ്റ് (www.cheriyapally.org) എന്നിവയിലൂടെ വിശ്വാസികൾക്ക് തത്സമയം കാണാവുന്നതാണ്.
പള്ളി ഓഫീസ് ഫോൺ നമ്പർ
8589062462, 0485-2862362 , 2862204…
E.mail:[email protected]
ഒക്ടോബർ 2-ാം തീയതി തീർത്ഥാടകർക്കായി നേർച്ചക്കഞ്ഞി കൽക്കുരിശിന് പടിഞ്ഞാറ് പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളിൽ നിന്നും രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ ലഭിക്കുന്നതാണ്. വൈദ്യുതി ദീപാലങ്കാരം സെപ്തംബർ 29ാം തീയതി മുതൽ ഒക്ടോബർ 9ാം തീയതി വരെ ഉണ്ടായിരിക്കുന്നതാണ്. ചക്കാലക്കുടിയിലുള്ള വി.യൽദോ മോർ ബസേലിയോസ് ചാപ്പലിൽ 2022 സെപ്തംബർ 25 മുതൽ ഒക്ടോബർ 4 വരെ രാവിലെ 7 മണിക്ക് വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. ബഹു. കേരള ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം പള്ളിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിർമ്മിത ഉല്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.