കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വി.മാർ തോമാ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 335 മത് ഓർമപെരുന്നാൾ 2020 സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ജനപങ്കാളിത്തമില്ലാതെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി എന്ന് വികാരി ഫാ.ജോസ് പരത്തുവയലിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആചാര അനുഷ്ഠാനങ്ങള്‍ക്ക് മുടക്കം കൂടാതെ സര്‍ക്കാരിന്‍റെ കോവിഡ് പ്രോട്ടോകോൾ ഉത്തരവ് പ്രകാരം നടത്തുവാന്‍ ഇന്നലെ കോതമംഗലം നിയോജക മണ്ഡലം എം.എല്‍.എ ആന്‍റണി ജോണിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനിച്ചിരുന്നു.വിശ്വാസികള്‍ തീർത്ഥാടന സംഘമായി വരുന്നതും ( കാൽനട തീർത്ഥയാത്ര ഉൾപ്പെടെ ) പെരുന്നാളിന്നോടനുബധിച്ചുള്ള കച്ചവടവും, ഭിക്ഷാടനവും പൂര്‍ണ്ണമായി നിരോധിക്കും.പെരുന്നാളിന്നോടനുബന്ധിച്ച് നടത്തുന്ന എല്ലാ പ്രദിക്ഷണവും, കൊടി ഉയര്‍ത്തലും ജനപങ്കാളിത്തം ഉണ്ടാവില്ല.
നാളെ ( സെപ്റ്റംബർ 25) വൈകിട്ട് 4 മണിക്ക് കോഴിപിള്ളി ചക്കാലകുടി ചാപ്പലിൽ നിന്ന് പള്ളിയിലേക്ക് പ്രദിക്ഷണം. 5 മണിക്ക് വികാരി ഫാ.ജോസ് പരത്തുവയലിൽ ഓര്‍മ്മ പെരുന്നാളിന്നാളിന് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടി കയറ്റും. സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 8 മണിക്ക് വി.കുർബാനക്ക് ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത മുഖ്യ കാർമികത്വം വഹിക്കും. തുടര്‍ന്ന്‍ കൽകുരിശ് പെരുന്നാൾ. സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 8 മണിക്ക് മൈലാപ്പൂർ ഭദ്രാസന അധിപൻ ഐസക് മാർ ഒസ്‌താത്തിയോസ് മെത്രാപോലിത്ത വി.കുർബാന അർപ്പിക്കും. ഒക്ടോബർ 1, 2, 3, 4 തീയതികളിൽ രാവിലെ 8:00 മണിക്ക് ഒരു കുര്‍ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.ഒക്ടോബർ 2, 3, 4 തീയതികളിൽ വി. കുർബാനക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.
പള്ളി ഉപകരണങ്ങൾ മേംബൂട്ടിൽ നിന്ന് പള്ളി അകത്തേക്ക് കൊണ്ട് പോകുന്ന പ്രസിദ്ധമായ ചടങ്ങ് ഒക്ടോബർ 2 ന് വൈകിട്ട് 3 മണിക്ക് നടക്കും.സന്ധ്യാ പ്രാർത്ഥനയിൽ ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം വഹിക്കും. ഒക്ടോബർ 2 ന് രാത്രി 10 ന് നടക്കുന്ന ടൌൺ ചുറ്റിയുള്ള പ്രദിക്ഷണവും, ഒക്ടോബർ 3-ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് ചക്കാലക്കുടി ചാപ്പലിലേക്കുള്ള പ്രദിക്ഷണവും വൈദീകര്‍ മാത്രമായി വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഒക്ടോബർ 4 ന് വൈകിട്ട് 4 മണിക്ക് കൊടി ഇറക്കുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. ചക്കാലക്കുടി ചാപ്പലില്‍ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 4 വരെ എല്ലാ ദിവസവും രാവിലെ 8 മണിക്കും,സെപ്റ്റംബർ 27 ഞായറാഴ്ച വൈകിട്ട് 6.30 നും വി.കുർബാന ഉണ്ടായിരിക്കും.
പെരുന്നാള്‍ ഏറ്റെടുത്ത് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെരുന്നാള്‍ ഓഹരി ക്രമീകരിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് 1000 രൂപ. പെരുന്നാള്‍ വഴിപാടുകള്‍,നേര്‍ച്ചപണം എന്നിവ ഫെഡറല്‍ ബാങ്ക് കോതമംഗലം ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍:10080100193242 IFSC CODE: FDRL0001008 എന്ന അക്കൗണ്ടില്ലേക്ക് അയക്കാവുന്നതാണ്. കന്നി 20 പെരുന്നാൾ ചടങ്ങുകൾ തത്സമയം കോതമംഗലം ചെറിയ പള്ളിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് പേജിലും, വെബ്സൈറ്റിലും വിശ്വാസികൾക്ക് കാണാവുന്നതാണ്.
വാർത്ത സമ്മേളനത്തിൽ വികാരി ഫാ.ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി. ഐ.ബേബി, ബിനോയ് മണ്ണഞ്ചേരിൽ, ജോമോൻ പാലക്കാടൻ, പി.വി.പൗലോസ്, ബേബി ആഞ്ഞിലിവേലിൽ , മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. എല്ലാ വിശ്വാസികളും, പൊതു സമൂഹവും ഇതിനോട് പൂർണമായി സഹകരിക്കണമെന്ന് വികാരി അഭ്യർത്ഥിച്ചു.