NEWS
ചെറിയപള്ളി പിടിച്ചെടുക്കാൻ ശ്രമിക്കുന്നവർ ബൈബിൾ വിശ്വാസം ഇല്ലാത്തവർ : എക്സ് എംഎൽഎ ജോണി നെല്ലൂർ

കോതമംഗലം :- കോതമംഗലം മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ എൺപതാം ദിന സമ്മേളനം രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരുടെയും കോതമംഗലത്തെ നാനാജാതി മതസ്ഥരായ വിശ്വാസികളുടെയും നേതൃത്വത്തിൽ നടന്നു. മുൻ എംഎൽഎ ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൺവീനർ എ.ജി ജോർജ് അധ്യക്ഷത വഹിച്ചു. കെ. എ നൗഷാദ്, പി. എ സോമൻ, കെ. പി. ബാബു, എ. റ്റി പൗലോസ്, എൻ. സി. ചെറിയാൻ, മഞ്ജു സിജു, ഭാനുമതി രാജു, ഷമീർ പനയ്ക്കൽ, ബിനു ചെറിയാൻ, എബി എബ്രഹാം, ആന്റണി പാലക്കുഴി, കെ. ഐ ജേക്കബ്, ബെന്നി നടുവത്ത്, പി. എസ് നജീബ്, ജോർജ് എടപ്പാറ എന്നിവർ പ്രസംഗിച്ചു.
മാർതോമാ ചെറിയപള്ളിയും കബറിടവും ഏതൊരു ഘട്ടത്തിലും യാതൊരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന ശക്തമായ പ്രഖ്യാപനത്തോടെ മതമൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാലസമര പരിപാടികൾ രൂപവും ഭാവവും മാറ്റി ശക്തമാക്കി. പള്ളി അങ്കണത്തിൽ നടന്നുവന്നിരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം എൺപതാം ദിവസമായ ഇന്നലെ മുതൽ പള്ളിയുടെ പ്രധാന വീഥിയിലെ പ്രവേശനകവാടത്തിൽ കൊച്ചി-ധനുഷ്കോടി ഹൈവേക്കരികിൽ പന്തൽ കെട്ടി അനിശ്ചിതകാല ഉപവാസ റിലേ സത്യാഗ്രഹം തുടങ്ങി. യുഡിഎഫ് സെക്രട്ടറിയും മുൻ എം.എൽ.എയുമായ ജോണിനെല്ലൂർ എൺപതാംദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു.
ക്രൈസ്തവ മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്നവരാണ് മറുവിഭാഗം എങ്കിൽ വലിയ നോമ്പുകാലം ആരംഭിക്കും മുൻപ് തന്നെ ആ പള്ളിയുടെ മുഖ്യ ഉടമസ്ഥരായ യാക്കോബായ വിശ്വാസികൾക്ക് സ്വാതന്ത്ര്യത്തോടെ കൂടി ആരാധനയ്കായി പള്ളി നല്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇവർ ഇതുവഴി ഈ വലിയ നോമ്പ് കാലത്ത്ചെയ്യുന്ന ഏറ്റവും വലിയ ക്രൈസ്തവ സാക്ഷ്യത്തിന് നേതൃത്വം നൽകലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യായത്തെകാൾ നീതിക്ക് വിലകൽപ്പിക്കേ ണ്ട കാലമാണ് വലിയ നോമ്പുകാലം എന്ന കാര്യം അദ്ദേഹം അനുസ്മരിച്ചു. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി ജോർജ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, മർച്ചന്റസ് അസോസിയേഷൻ മേഖലാ പ്രസിഡണ്ട് ഇ. കെ.സേവ്യർ ഷിബു തെക്കുംപുറം, കെ. എ. നൗഷാദ്, പി.എ. സോമൻ, കെ.പി. ബാബു, പി.ടി. ജോണി, ഭാനുമതി രാജു, ഷെമീർ പനയ്ക്കൽ, ബിനു ചെറിയാൻ, എ.ടി.പൗലോസ്, എബിഎബ്രഹാം, സി.ഐ ബേബി, ബിനോയ് തോമസ് മണ്ണഞ്ചേരി, ആന്റണി പാലക്കുഴി, റോയി കെ.പോൾ, ജോർജ് എടപ്പാറ, അനൂപ് ഇ ട്ടൻ, ജെസിമോൾ ജോസ്, എൻ.സി ചെറിയാൻ, ജെയിംസ് കോറമ്പേൽ, കെ. ഐ. ജേക്കബ് എന്നിവർ പ്രസംഗിച്ചു.
നിത്യവും രാവിലെ 10 മുതൽ വൈകിട്ട് വരെ തുടരുന്ന ഉപവാസ സമരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിന് ആളുകൾ സംബന്ധിക്കുമെന്ന് വികാരി ഫാ : ജോസ് പരത്തുവയലിൽ അറിയിച്ചു. പരിശുദ്ധ എൽദോ ബാവയുടെ കബറിടവും പള്ളിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 28 ന് പള്ളിവാസലിൽ നിന്നുംവിശ്വാസ പ്രചരണ റാലി ആരംഭിക്കും. 335 വർഷം മുൻപ് ബാവയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരും ഒരുമിച്ചിരുന്നു പ്രാർത്ഥിച്ച പള്ളിവാസലിൽ നിന്ന് 28ന് 11 മണിക്ക് വിശ്വാസ പ്രചരണജാഥ ആരംഭിക്കും. ഇടുക്കി ജില്ലയിലെ പള്ളിവാസൽ അള്ളാ കോവിലിൽ നിന്ന് ആയിരങ്ങളുടെ അകമ്പടിയോടെയാണ് വിശ്വാസ പ്രചരണജാഥ ആരംഭിക്കുന്നത്. മുത്തുക്കുടകളുടെയും വൈദ്യുതി അലങ്കാരങ്ങളുടെ യും കമനീയ അല ങ്കാരത്തോടെയും വർണ്ണാഭമാക്കി പരിശുദ്ധ ബാവായുടെ കബറിട ചാ യാചിത്രംപള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് തുളസിദാസ് ഫ്ലാഗ് ഓഫ് ചെയ്യും. പള്ളിവാസൽ ആനച്ചാൽ കൂമ്പാറ അടിമാലി ഇരുമ്പുപാലം നേര്യമംഗലം എന്നിവിടങ്ങളിലെ വൻ വർണ്ണഭമാർന്ന സ്വീകരണങ്ങൾക്ക് ഏറ്റുവാങ്ങി ചെറിയ വലിയ താഴത്തെ സമരവേദിയിൽ എത്തും. തുടർന്ന് സമ്മേളനം ചേരും.
NEWS
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയയും ഇഞ്ചതൊട്ടി റോഡുമായി സംഗമിക്കുന്ന റാണി കല്ല് ഭാഗത്താണ് പകൽ കാട്ടാന ഇറങ്ങിയത്. ഒറ്റ തിരിഞ്ഞെത്തിയ പിടിയാന ഏറെ നേരം ഭാഗത്ത് റോഡു വക്കിലെ കാട്ടിൽ നിലയുറപ്പിച്ച ശേഷം റോഡിലുള്ള വനത്തിലൂടെ കടന്നു പോകുകയായിരുന്നു.
വേനൽ കാലമായതോടെ ദേശീയ പാതയോരത്തുള്ള നേര്യമംഗലം റേഞ്ച് ഓഫീസ് പരിസരത്തും. മൂന്ന് കലുങ്കു ഭാഗത്തും ആറാം മൈലിലും കാട്ടാന കൂട്ടങ്ങൾ ഇറങ്ങുന്നത് പതിവായിട്ടുണ്ട്. നേര്യമംഗലം ഇടുക്കി റോഡിൽ നീണ്ടപാറയിലും കുടിയേറ്റ മേഖലയായ കാഞ്ഞിരവേലിയിലും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ന് വില്ലാഞ്ചിറ ഭാഗത്ത് കാട്ടാന എത്തിയത്. നേര്യമംഗലം മേഖലയിൽ കാട്ടന ഇറങ്ങുന്നത് പതിവായതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിലാണ്.
NEWS
കാട്ടാന ആക്രമണം ഉണ്ടായ സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.

കോതമംഗലം : കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ആക്രമിച്ച ഇടമലയാർ ഗവൺമെന്റ് യു പി സ്കൂൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.2016 ന് ശേഷം ആദ്യമായിട്ടാണ് കാട്ടാന സ്കൂളിൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടാക്കിയിട്ടുള്ളത്.സ്‌കൂളിന് ചുറ്റുമുള്ള ഫെൻസിങ് അടിയന്തിരമായി അറ്റക്കുറ്റ പണി നടത്തി പുനസ്ഥാപിക്കുന്നതിനും സ്കൂൾ കോമ്പൗണ്ടിനു ചുറ്റുമുള്ള കാട് അടിയന്തിരമായി വെട്ടി തെളിക്കുന്നതിനും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.തുണ്ടം റെയിഞ്ച് ഓഫീസർ സി വി വിനോദ് കുമാർ,മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ,എച്ച് എം ഷമീന റ്റി എ,സീനിയർ അസിസ്റ്റന്റ് ജോയി ഓ പി, ലക്ഷ്മി ബി,രാജേഷ് കുമാർ, റീന ആർ ഡി,സന്തോഷ് പി ബി,സോമൻ കരിമ്പോളിൽ,ബിനു ഇളയിടത്ത് എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
NEWS
കോണ്‍ഗ്രസിന്റെ അസ്ഥിത്വം തകര്‍ക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുന്നു: മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

കോതമംഗലം. കോണ്‍ഗ്രസ് കോതമംഗലം – കവളങ്ങാട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃ സംഗമം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച്് 30 ന് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ നിയോജക മണ്ഡലത്തില്‍ നിന്നും 1500 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളേക്ക് പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷനായി. കെപിസിസി ജന. കെ. ജയന്ത്് മുഖ്യ പ്രഭാഷണം നടത്തി. എ.ജി ജോര്‍ജ്, കെ.പി ബാബു, പി.പി ഉതുപ്പാന്‍, എബി എബ്രാഹം, പി.എ.എം ബഷീര്‍, റോയി കെ. പോള്‍, പി.സി ജോര്‍ജ്, പീറ്റര്‍ മാത്യു, ഷെമീര്‍ പനയ്ക്കല്‍, പ്രിന്‍സ് വര്‍ക്കി, ബാബു ഏലിയാസ്, വി.വി കുര്യന്‍, സി.ജെ. എല്‍ദോസ്, ജെയിംസ് കോറമ്പേല്‍, പരീത് പട്ടന്മാവുടി, ബിനോയി ജോഷ്വ, അനൂപ് കാസിം, ജോര്‍ജ് വറുഗീസ്, സത്താര്‍ വട്ടക്കുടി, സലീം മംഗലപ്പാറ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു, കാന്തി വെള്ളക്കയ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
-
ACCIDENT3 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT5 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME5 days ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
NEWS1 week ago
കോതമംഗലത്ത് രണ്ടിടങ്ങളിൽ തീ പിടുത്തം : ജാഗ്രത പുലർത്തണമെന്ന് അഗ്നി രക്ഷാ സേന
-
NEWS1 week ago
കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളിൽ ബഫർ സോൺ പരിധികളിൽ 1031 നിർമ്മിതികൾ കണ്ടെത്തിയതായി വനം വകുപ്പ് മന്ത്രി
-
CRIME4 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു
-
NEWS2 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME3 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു
You must be logged in to post a comment Login