കോതമംഗലം : ചെറിയപള്ളി തർക്കം ഒപ്പ് ശേഖരണത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മർച്ചൻ്റ്സ് യൂത്ത് വിംഗ്. കോതമംഗലം മാർ തോമ ചെറിയപള്ളി തർക്കം പരിഹരിക്കുന്നതിന് വേണ്ടി ജസ്റ്റിസ് കെ.ടി തോമസ് കമ്മീഷൻ ശുപാർശ നിയമമാക്കുന്നതിന് വേണ്ടി കോതമംഗലത്തെ മതമൈത്രിയുടെ ആഭിമുഖ്യത്തിൽ കോതമംഗലം ബസ് സ്റ്റാൻ്റ് അങ്കണത്തിൽ വച്ച് ഒപ്പ് ശേഖരണം നടത്തി. ഇതിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കോതമംഗലം ടൗൺ യൂണിറ്റ് പൊതുജനങ്ങൾക്ക് സൗജന്യ ചായ വിതരണം സംഘടിപ്പിക്കുകയും ഒപ്പ് ശേഖരണത്തിന് വേണ്ടി സഹായിക്കുകയും ചെയ്തു. നാന ജാതി മതസ്ഥരുടെ അഭയ കേന്ദ്രവും ആശ്രയ സ്ഥലവുമായ കോതമംഗലം ചെറിയ പള്ളിക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കോതമംഗലം യൂത്ത് വിംഗ് മേഖല പ്രസിഡന്റ് ഷെമീർ മുഹമ്മദ്, ജനറൽ സെക്രട്ടറി ലിബിൻ മാത്യു, ട്രഷറർ അർജുൻ സ്വാമി തുടങ്ങിയവർ നേത്രത്വം നൽകി.
