കോതമംഗലം: മാർതോമ ചെറിയപള്ളി യുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കുന്നതിനായി ആരംഭിക്കുന്ന ഡയാലിസ് പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ചാണ് നിർദ്ധനരായ വൃക്കരോഗികളെ സഹായിക്കുന്നതിനു വേണ്ടി സൗജന്യ ഡയാലിസിസ് പദ്ധതി ആരംഭിക്കുന്നത്. പള്ളിയുടെ ആഭിമുഖ്യത്തിലായിരിക്കും പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച ചെറിയപള്ളിയങ്കണത്തിൽ കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. കോതമംഗലം എം എൽ എ ആന്റണി ജോൺ മുഖ്യപ്രഭാഷണം നടത്തി.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പദ്ധതി വിശദീകരണം നടത്തുകയും, എസ് എസ് എൽ സി, പ്ലസ് ടു പരിക്ഷ യിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികൾക്ക് അവാർഡ് ദാനം നിർവഹിക്കുകയും ചെയിതു. ചെറിയ പള്ളി
വികാരി റെവ. ഫാ. ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഭിവന്ദ്യ തിരുമേനിമാരായ മാത്യൂസ് മാർ അപ്രേം, ഏലിയാസ് മാർ യൂലിയോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
തുടർന്നു നടന്ന യോഗത്തിൽ കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി, നഗരസഭാ പ്രതിപക്ഷ നേതാവും മതമൈത്രി സംരക്ഷണ സമിതി ചെയർമാനുമായ എ. ജി. ജോർജ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. എ. എം. ബഷീർ, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ ചാക്കോ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ. നൗഷാദ്, കൗൺസിലർ ഷമീർ പനക്കൽ, പീസ് വാലി ഫൗണ്ടേഷൻ ചെയർമാൻ അബൂബക്കർ, മതമൈത്രിസംരക്ഷണ സമിതി സെക്രട്ടറി അഡ്വ. രാജേഷ് രാജൻ, ധർമഗിരി ഹോസ്പിറ്റൽ സെക്രട്ടറി അഡ്വ. മാത്യു ജോസഫ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ഇ. കെ. സേവ്യർ, എ. ടി. പൗലോസ്, പള്ളി ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണഞ്ചേരി, ഫാ. ബേസിൽ കൊറ്റിക്കൽ, മറ്റു സഹവികാരിമാർ എന്നിവർ ആശംസ നേർന്നു സംസാരിക്കുകയുണ്ടായി.