കോതമംഗലം: മലങ്കര സഭ തർക്കം പരിഹരിക്കുന്നതിനായി കേരള നിയമ പരിഷ്കരണ കമ്മീഷൻ കൊണ്ടുവന്നിട്ടുള്ള ചർച്ച് ബിൽ 2020 നെ കുറിച്ചു പൊതുജന അഭിപ്രായം രൂപീകരിക്കുന്നതിന്റെ ഭാഗമായി പബ്ലിക്ക് ഹിയറിങ് കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ഉൽഘാടനം നിർവഹിച്ചു. യോഗത്തിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി റ്റി യു കുരുവിള,കെ എ നൗഷാദ്,ജെയ്സൺ ദാനിയേൽ,ഇഞ്ചകുടി മൈതീൻ, ഭാനുമതി രാജു,ജയിംസ് കോറേമ്പൽ,ബാബു പോൾ,അഡ്വ.മാത്യു ജോസഫ് എന്നിവർ പ്രസംഗിച്ചു.
