കോതമംഗലം : ആഗോള സര്‍വ്വമത തീർത്ഥാടന കേന്ദ്രമായ വി. മാർതോമാ ചെറിയ പള്ളിയുടെ കീഴില്‍ കോതമംഗലം ടൗണില്‍ ക്രിസ്തുമസ് വിളംബര റാലി സംഘടിപ്പിച്ചു . കോതമംഗലത്ത് ടൗൺ റോഡില്‍ ഇറങ്ങിയത് 2000 ത്തോളം പാപ്പമാര്‍. അഞ്ച് വയസുമുതല്‍ അറുപത് വരെയുള്ള പാപ്പമാർ വിളംബര റാലിയില്‍ പങ്കെടുത്തു. തൊപ്പിയും താടിയും വച്ച്,ചുവടുകള്‍ വച്ച് , നഗരത്തിന് വിസ്മയ കാഴ്ചകൾ ഒരുക്കി.വിളംബര റാലിയുടെ ഫ്ളാഗ് ഓഫ് ആന്റണി ജോണ്‍ എം എല്‍ എ നിര്‍വഹിച്ചു.
മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,പ്രതിപക്ഷ നേതാവ് എ ജി ജോർജ്,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, വ്യാപാരി വ്യവസായി നേതാക്കന്മാർ,വിവിധ പഞ്ചായത്ത് പ്രസിഡന്റ്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,മത മൈത്രി സംരക്ഷണ സമിതി,കോതമംഗലം ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലില്‍, ട്രസ്റ്റിമാരായ കെ കെ ജോസഫ്, സലിം ചെറിയാന്‍, ഏലിയാസ് വര്‍ഗീസ്, പി ഐ ബേബി, ഡോ.റോയി എം. ജോര്‍ജ്, ബേബി തോമസ് ആഞ്ഞിലിവേലില്‍ , ബിനോയ് തോമസ് മണ്ണംഞ്ചേരില്‍, മാർ ബസേലിയോസ് ഹോസ്പിറ്റല്‍, മാർ ബേസില്‍ സ്കൂള്‍, മാർ ബസേലിയോസ് നഴ്സിംങ്ങ് സ്‌കൂൾ , മാര്‍ ബസേലിയോസ് ഡെന്റൽ കോളേജ് , സെന്റ് മേരീസ് പബ്ലിക്ക് സ്കൂൾ, മാർ ബസേലിയോസ് നഴ്സിംഗ് കോളേജ് , എംബിറ്റ്‌സ് പോളിടെക്‌നിക്ക്, എംബിറ്റ്‌സ് എഞ്ചിനീയറിങ് എന്നി വിടങ്ങളിലെ സ്റ്റാഫും, വിദ്യാര്‍ഥികളും പങ്കെടുത്തു.