കോതമംഗലം: മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളിയുടെ സംരക്ഷണത്തിനു വേണ്ടി നാനാജാതിമതസ്ഥർ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ തൊണ്ണൂറ്റി എഴാം ദിന സമ്മേളനം കോതമംഗലം മുൻസിപ്പൽ കൗൺസിലർ തങ്കമ്മ കുര്യന്‍ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. മുൻ പ്രസിഡന്‍റ് പിണ്ടിമന ഗ്രാമപഞ്ചായത്ത് എന്‍.എം.ഉമ്മാനി അധ്യക്ഷത വഹിച്ചു.ഫാ.യോഹന്നാന്‍ കുന്നുംപുറത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ജോര്‍ജ്ജ് എടപ്പാറ ,മറിയാമ്മ കുര്യാക്കോസ് ,പി പി വിന്‍സെന്‍റ്, മറിയാമ്മ ജോര്‍ജ്ജ്,ഡോ.റോയ് എം ജോര്‍ജ്ജ് മാലിയില്‍ എന്നിവർ പ്രസംഗിച്ചു. മറ്റു പള്ളികളിലെ വിശ്വാസികളും നാനാജാതി മതസ്ഥരായ നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.
