കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത് . ഒലിവ് ട്രേഡേഴ്സിൽ നിന്ന് 50,000ത്തിലധികം രൂപയും മെഡിക്കൽ സ്റ്റോർസിൽ നിന്ന് 5000 ത്തിലധികം രൂപയുമാണ് മോഷണം പോയത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതായി ആന്റണി ജോൺ എം എൽ എ പറഞ്ഞു.സി പി ഐ എം ലോക്കൽ സെക്രട്ടറി റ്റി സി മാത്യു,രാജു ജോർജ്,അനൂപ് കെ കെ,സണ്ണി പാലമറ്റം എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
