കോതമംഗലം: കോതമംഗലം -പുന്നേക്കാട് റോഡിന്റെ നിർമ്മാണ പ്രവർത്തനം എത്രയും വേഗത്തിൽ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കീരംപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പ്രതിക്ഷേപധ സമരം ഊഞ്ഞാപ്പാറയിൽ നടത്തി.
കോതമംഗലം മുതൽ പുന്നേക്കാട് വരെ വാഹനത്തിൽ യാത്ര ചെയ്താൽ അനുഭവപ്പെടുന്ന ശരീരവേദനയും, നീർക്കെട്ടും കണക്കിലെടുത്ത് ഇരു ചക്ര വാഹനത്തിൽ വരുന്നവർക്കും , ഓട്ടോ റിക്ഷ ഓടിക്കുന്നവർക്കും നീർക്കെട്ടിനുള്ള ഗുളികകൾ വിതരണം ചെയ്താണ് പ്രതിക്ഷേധ സമരം സങ്കടിപ്പിച്ചത്. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അജി എൽദോസ് അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ശ്രീ. ബിനോയി മഞ്ഞുമ്മേക്കുടിയിൽ പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. റോഡിന്റെ ശോചനിയാവസ്ഥക്ക് എത്രയും വേഗത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ കൂടുതൽ പ്രതിക്ഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം പ്രസിഡന്റ് ശ്രീ.ബിനോയി മഞ്ഞുമ്മേ ക്കുടിയിൽ അറിയിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശ്രീ.പി.സി ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി.മഞ്ഞു സാബു , കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ. ദേവസിക്കുട്ടി മാഷ് ,മണ്ഡലം സെക്രട്ടറി ശ്രീ MC അയ്യപ്പൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കർഷക കോൺ: മണ്ഡലം പ്രസിഡന്റ് ശ്രീ. PV കരുണാകരൻ, ശ്രീ. DKTF മണ്ഡലം പ്രസിഡന്റ് ശ്രീ. AP സോജൻ ,മണ്ഡലം സെക്രട്ടറി മാരായ , ശ്രീ.ഗലിൽ K ജോർജ് , ശ്രീ.K K നാരായണൻ ,ശ്രീ. എൽദോസ് പോൾ, 1NTUC സെക്രട്ടറി ശ്രീ. ബോബി PK , ബൂത്ത് വൈസ് പ്രസിഡന്റ് ശ്രീ ബേസിൽവർഗ്ഗീസ് തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.