Connect with us

Hi, what are you looking for?

CRIME

കോതമംഗലത്തെ ഡിവൈഎഫ്ഐ നേതാവിന് നേരെയുണ്ടായ ആസിഡ് ആക്രമണം കുടുംബ വഴക്കിനെ തുടർന്ന്.

കോതമംഗലം : ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് പ്രസിഡണ്ട് ജിയോ പയസിന് നേരെയുണ്ടായ ആക്രമണം കുടുംബ വഴക്കിനെ തുടർന്ന്. ശനിയാഴ്ച്ച രാത്രി ചേലാട് മിനിപ്പടിയിൽ വെച്ചാണ് ക​ള്ളാ​ട്ടി​ൽ പയസ് എന്നയാളാണ് ജിയോയെ ആക്രമിച്ചത്. സംഭവത്തിൽ ജിയോയുടെ പിതാവ് അവിരാപാട്ട് പയസ്, ജിയോയുടെ സുഹൃത്ത് അൽത്താഫ് കബീർ എന്നിവർക്ക് പരിക്കേറ്റിരുന്നു. അവിരാപാട്ട് പയസിന്റേയും ക​ള്ളാ​ട്ടി​ൽ പയസിന്റേയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന വഴക്കിന്റെ തുടർച്ചയാണ് കഴിഞ്ഞ ദിവസം നടന്ന ആസിഡ് ആക്രമണമെന്നാണ് പോലീസ് നൽകുന്ന വിവരം.

പ​യ​സി​ന്‍റെ ജ്യോ​ഷ്ഠ​ന്‍റെ ഇ​റ​ച്ചി​ക്ക​ട മൂ​ന്നു മാ​സം മു​ന്പ് ക​ള്ളാ​ട്ടി​ൽ പ​യ​സ് ന​ശി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ ദി​വ​സം മി​നി​പ്പ​ടി​യി​ലു​ള്ള ഇ​വ​രു​ടെ പ​ല​ച​ര​ക്കു ക​ട​യ്ക്കു മു​ന്നി​ൽ വ​ച്ച് പ​യ​സും മ​ക​നും കൂ​ടി ഇ​ക്കാ​ര്യം ചോ​ദി​ച്ച​ത് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ക​ള്ളാ​ട്ടി​ൽ പ​യ​സി​നെ പ്ര​കോ​പി​ത​നാ​ക്കി. ഇ​യാ​ൾ വീ​ട്ടി​ൽ പോ​യി ആ​സി​ഡു​മാ​യെ​ത്തി മൂ​വ​രു​ടെ​യും ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ആക്രമണത്തിന് ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ ഒരു സംഘം ആക്രമിക്കുകയും വാഹനം കത്തിക്കുകയും ചെയ്തിരുന്നു.

ക​ണ്ണി​നും ദേ​ഹ​ത്തും സാ​ര​മാ​യി പ​രി​ക്കേ​റ്റ പ​യ​സി​നെ അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി​യി​ലും, ദേ​ഹ​ത്ത് പൊ​ള്ള​ലേ​റ്റ ജി​യോ പ​യ​സി​നെ​യും അ​ൽ​ത്താ​ഫി​നെ​യും എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ക​ള്ളാ​ട്ടി​ൽ പ​യ​സി​ന്‍റെ ത​ല​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ൾ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ത്തി​ലാ​ണ്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...