കോതമംഗലം : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ദൈവാലയ കയ്യേറ്റങ്ങൾക്കെതിരെ, അന്യായമായ കോടതി ഉത്തരവുകൾക്കെതിരെ, പോലീസ്- റവന്യൂ അധികാരികളുടെ അതിക്രമങ്ങൾക്കെതിരെ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന ഉപവാസ സമരങ്ങൾക്ക്, കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ വിവിധ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കോഴിപ്പിള്ളി ചക്കാലകുടി ചാപ്പലിൽ വെച്ച് ഐക്യധാർട്യം പ്രഖ്യാപിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തിയ യോഗത്തിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ സഹ വികാരിമാരായ ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബിജു അരീക്കൽ, ഫാ. ബേസിൽ കൊറ്റിക്കൽ, ട്രസ്റ്റിമാരായ ബിനോയ് മണ്ണൻചേരിൽ, ജോമോൻ പാലക്കാടൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോർജ് കൂത്തമറ്റത്തിൽ, ജോസ് ചുണ്ടെകാട്ട്, കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
