കോതമംഗലം : കോതമംഗലം ബൈപ്പാസില്‍ നിയന്ത്രണംവിട്ട മാരുതി വാന്‍ ബൈക്കിലിടിച്ചശേഷം മതിലില്‍ ഇടിച്ചുകയറി നിന്നു. തങ്കളം കോഴിപ്പിള്ളി ബൈപ്പാസ് റോഡിൽ ഗ്യാസ് ഗോഡൗണിന് സമീപത്തുവെച്ചു ഇന്ന് ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട വാൻ എതിർ വശത്തുകൂടി പോകുകയായിരുന്ന ബൈക്കിൽ ദിശ തെറ്റി ഇടിക്കുകയായിരുന്നു. വാനിന്റെ വരവ് പന്തിയല്ലെന്ന് തിരിച്ചറിഞ്ഞ പിണ്ടിമന സ്വദേശി ബിബിൻ ബൈക്കിൽ നിന്ന് ചാടി രക്ഷപെടുകയായിരുന്നു. ബൈക്കിൽ നിന്നും വീണ് ബിബിന് പരിക്ക് പറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചതിലുള്ള ആശ്വാസത്തിൽ ആണ് ഇദ്ദേഹം. നേര്യമംഗലം സ്വദേശിയുടെയാണ് മാരുതി വാൻ. വീടിന്റെ മതിലിൽ ഇടിച്ചത് മൂലം വാനിന്റെ ഡ്രൈവർക്കും പരിക്കുണ്ട്. ബൈക്ക് ഭാഗികമായും , വാനിന്റെ മുൻവശം അപകടത്തിൽ തകരുകയും ചെയ്തു.
