കോതമംഗലം : ഗൃഹാതുരതയോടെ പൊന്നിൻ ചിങ്ങമാസത്തിലെ ഒരു പൊന്നോണം കൂടി കടന്നുവരികയാണ്, അരചനും പ്രജയും തമ്മിൽ വിത്യാസമില്ലാതെ നാടുഭരിച്ച മഹാനായ ചക്രവർത്തിയെ വരവേൽക്കാൻ മലയാള നാട് ഒരുങ്ങുമ്പോൾ ബസ്സ് ജീവനക്കാർക്ക് കാരുണ്യത്തിൻ്റെ കൈതാങ്ങ് ആകുകയാണ് കോതമംഗലം പ്രൈവറ്റ് ബസ്സ് ഓണേഴ്സ് വാട്സ് ആപ്പ് കൂട്ടായ്മ.
കോതമംഗലം വഴി സർവ്വീസ് നടത്തുന്ന മുഴുവൻ പ്രൈവറ്റ് ബസ്സിലെയും ജീവനക്കാർക്ക് ഓണകിറ്റ് നൽകിയാണ് ഓണേഴ്സ് വാട്സ് ആപ്പ് കൂട്ടായ്മ ഓണനാളിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കോതമംഗലം പ്രൈവറ്റ് ബസ്സ് സ്റ്റാൻ്റിൽ നടന്ന ഓണകിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം കോതമംഗലം ട്രാഫിക് എസ് എച്ച് ഒ ശ്രീ. സി പി ബഷീർ നിർവ്വഹിച്ചു. സി.എം മീരാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നജിമുദ്ധീൻ റോമിങ്ങ് സ്വാഗതവും ഷമീർ റെഡ്ബുൾ നന്ദിയും പറഞ്ഞു. പ്രിയദർശൻ ജഗനിവാസ , റൗഫൽ റിയാൻസ് ,യഹ്ക്കൂബ് ഹീറോ യംഗ്സ് , സുഗതൻ അനുപമ, പ്രസാദ് പുലരി , ഷാമോൻ യാത്ര , സിറാജുദ്ധീൻ റോയൽ , അജി കാർത്തിക , സുൽഫി യാത്രസ് ,ബേബി മാറാച്ചേരി , അജ്മൽ ചക്കുങ്ങൽ തുടങ്ങിയവർ ഓണക്കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
തുടർന്നും സമൂഹത്തിൻ്റെ നാനാതുറകളിൽ കഷ്ടത അനുഭവിക്കുന്ന നിർദ്ധന വിഭാഗങ്ങൾക്കും പ്രായാധിക്യം കൊണ്ടും വിവധ അസുഖങ്ങൾ കാരണവും തൊഴിൽ ചെയ്യാൻ കഴിയാതെ വരുന്ന പ്രെവറ്റ് ബസ്സ് ജീവനക്കാർക്കും സഹായങ്ങൾ നൽകും എന്ന് കോതമംഗലം പ്രൈവറ്റ് ബസ്സ് ഓണേഴ്സ് വാട്സ് ആപ്പ് കൂട്ടായ്മ അഡ്മിൻ പാനൽ അഭിപ്രായപ്പെട്ടു.