Connect with us

Hi, what are you looking for?

NEWS

പ്രകൃതി സംരക്ഷണ സന്ദേശവുമായി പാതയോരം പാർക്ക്.

കോതമംഗലം: പ്രകൃതി ഒരു പാഠ പുസ്തകമാണ്. വൻ മരങ്ങൾ മുതൽ സൂക്ഷ്മ ജീവികൾ വരെ അടങ്ങുന്ന വൈവിധ്യത്തിൽ ആണ് മനുഷ്യരുടെ നിലനിൽപ്പ്. വൈവിധ്യം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. പൊതു ജനങ്ങളിലേക്ക് ഈ അവബോധം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലം ബി ആർ സി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പാതയോരം പാർക്കിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസി സാജു അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ പി ജ്യോതിഷ് സ്വാഗതവും ട്രെയിനർ എൽദോ പോ‌ൾ നന്ദിയും പറഞ്ഞു. പാർക്കിലേക്കായി ഏകദേശം നൂറോളം വ്യത്യസ്ത നിറത്തിലും ഇനത്തിലുംപെട്ട ചെമ്പരത്തികൾ ശേഖരിക്കുകയും ബി ആർ സിയുടെ സമീപത്തുള്ള ഏകദേശം 200 മീറ്ററോളം വരുന്ന പാതയോരത്ത് അവ വച്ചു പിടിപ്പിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

മാനസികോല്ലാസം സാധ്യമാക്കുക, ശാസ്ത്രപഠനം പരിസരബന്ധിതമാക്കുക,വിവിധ തരത്തിലുള്ള സസ്യജാലങ്ങൾ, പക്ഷി മൃഗാദികൾ ഇവ ജീവിക്കുന്ന ചുറ്റുപാടുകൾ എന്നിവയെ സംബന്ധിച്ച അറിവ് സമ്പാദിക്കുക എന്നിവ ഇതിലൂടെ സാധ്യമാകുന്നു. നശിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി സൗന്ദര്യത്തെ തിരിച്ചു പിടിക്കുന്നതോടൊപ്പം മണ്ണും മനുഷ്യനും കാലാവസ്ഥയും ജീവനും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന പ്രകൃതി പാഠങ്ങൾ പകരാൻ ഉതകുന്നവയാണ് ഇത്തരത്തിലുള്ള പാർക്കുകൾ.

ഡി പി സി ഉഷാ മാനാട്ട്, ഡി പി ഓ മഞ്ജു,ലിസി ജോസഫ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),മേരി പീറ്റർ(വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി),ലത ഷാജി(വാർഡ് മെമ്പർ, പിണ്ടിമന ഗ്രാമ പഞ്ചായത്ത്),എസ് എം അലിയാർ(മുൻ BPC,വാർഡ് മെമ്പർ പിണ്ടിമന ഗ്രാമ പഞ്ചായത്ത്), ഷാജി ചാക്കോ(സീനിയർ സൂപ്രണ്ട് എ ഇ ഓ ഇൻ – ചാർജ്),ഷിജി ഡേവിഡ്, അനീഷ് തങ്കപ്പൻ,ക്ലസ്റ്റർ കോഡിനേറ്റർമാർ,റിസോഴ്സ് അധ്യാപകർ,സ്പെഷലിസ്റ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

NEWS

കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു. ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച്...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്കു ഉൾപ്പെടെ കോതമംഗലം താലൂക്കിലെ 25 കുടുംബങ്ങൾക്ക് നാളെ (31/10/25) പട്ടയം വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

NEWS

കോതമംഗലം :കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ...

NEWS

ഊന്നുകൽ : ഊന്നുകൽ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ വ്യക്തികളെ ആദരിച്ചു. ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന ബഹുമുഖ പ്രതിഭാ സംഗമത്തിൽ വിദ്യാഭ്യാസ അവാർഡ്, കായിക മികവ്, കർഷക...

NEWS

കോതമംഗലം : ജീവിതശൈലി രോഗങ്ങളിൽ നിന്ന് സ്ത്രീകളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷീ ജിം പ്രവർത്തനം ആരംഭിച്ചു. ഷി ജിമ്മിന്റെ പ്രവർത്തനോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ (KSSPU) പിണ്ടിമന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഫീസിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. മുത്തംകുഴി എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ വികസന സദസ് കോതമംഗലം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്നു.വികസന സദസ്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം...

NEWS

കോതമംഗലം:ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് 2.34 കോടി രൂപ ചെലവഴിച്ച് കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ നിർമ്മിച്ച ആധുനീക ബസ് ടെർമിനൽ( ഹരിത ടെർമിനൽ )ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്...

error: Content is protected !!