കോതമംഗലം: ജില്ലയിൽ ക്ഷീര മേഖലക്ക് ഏറ്റവും കൂടുതൽ തുക വിനിയോഗിച്ച് കൂടുതൽ പദ്ധതികൾ ഏറ്റെടുത്തതിനുള്ള അവാർഡ് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. മണീട് വച്ച് നടന്ന ജില്ല ക്ഷീര സംഗമത്തിൽ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയിൽ നിന്നും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീറിൻ്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ അവാർഡ് ഏറ്റുവാങ്ങി.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ക്ഷീര സംഘങ്ങൾ ഉള്ളതും,കൂടുതൽ കർഷകർ ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നതുമായ വിസ്തൃതമായ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ നിലവിലുള്ള ഭരണസമിതി അധികാരം ഏറ്റത് മുതൽ മൂന്ന് വർഷവും വ്യത്യസ്തമായ പദ്ധതികൾ ഏറ്റെടുക്കുവാൻ ശ്രദ്ധിച്ചിട്ടുണ്ട്. കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുക എന്ന ലക്ഷ്യത്തോടെ കർഷകരുടെയും,ക്ഷീര സംഘം ഭരണസമിതി അംഗങ്ങളുടെയും അഭ്യർഥന മാനിച്ച് കൊണ്ട് പാലിന് ലിറ്ററിന് മൂന്ന് രൂപ വീതം ഇൻസെൻ്റീവും ,രണ്ട് ചാക്ക് കാലിത്തീറ്റ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കി യിരിക്കുന്നത് .ഒരു കോടിയിൽ പരം രൂപ ക്ഷീര മേഖലക്ക് മാത്രമായി മാറ്റിവെച്ചിട്ടുണ്ട് .കഴിഞ്ഞ വർഷവും ജില്ലയിൽ കൂടുതൽ തുക ചെലവഴിച്ചതിന് ബ്ലോക്ക് പഞ്ചായത്തിന് അവാർഡ് ലഭിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ,വൈസ് പ്രസിഡൻ്റ് ആനിസ് ഫ്രാൻസിസ്,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ജോമി തെക്കേക്കര,സാലി ഐപ്,ജയിംസ് കോറമ്പേൽ, അംഗങ്ങളായ ഡയാന നോബി, നിസ മോൾ ഇസ്മായിൽ, ഡയറി ഓഫിസർ സിജി വർഗ്ഗീസ് എന്നിവർ അവാർഡ് ഏറ്റുവാങ്ങുവാൻ ക്ഷീര സംഗമം വേദിയിൽ ഉണ്ടായിരുന്നു. എന്ന്,. PAM ബഷീർ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്)
