Connect with us

Hi, what are you looking for?

NEWS

സോളാർ പാനൽ ലൈറ്റുകളിലെ വില പിടിപ്പുള്ള ബാറ്ററികൾ മോഷ്ടിക്കുന്നവരെ പിടികൂടണം: എച്ച്.എം.എസ്.

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പത്ത് വർഷം മുൻപ് കോതമംഗലം താലൂക്കിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളുമായി സഹകരിച്ച് ഗ്രാമീണ മേഖലയിലെ കവലകളിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ വഴിവിളക്ക് ലൈറ്റുകൾ ഏതാനും വർഷങ്ങൾക്ക് മുൻപ് യഥാസമയം മെയിന്റനൻസ് ചെയ്യാത്തതുമൂലം താലൂക്കിലെ ബഹുഭൂരിപക്ഷം ലൈറ്റുകളും പ്രകാശിക്കാത്ത അവസ്ഥയിലായി. ഒരു ലൈറ്റ് സ്ഥാപിക്കാൻ ഏകദേശം 35000 മുതൽ 40000 രൂപ വരെയാണ് അന്ന് ചിലവ് കാണിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ അക്കാലത്ത് 300 ഓളം ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. ഒരു കോടി രൂപക്ക് മുകളിൽ ചിലവാക്കിയ പദ്ധതിയാണ് പെരുവഴിയിലായത്. ഇതിനിടയിലാണ് ഏതാനും മാസങ്ങൾക്കിടയിൽ ഒട്ടുമിക്ക സോളാർ വഴി വിളക്കുകളുടേയും ബാറ്ററികൾ മോഷ്ടിക്കപ്പെട്ടത്.

കവളങ്ങാട്, കീരംപാറ, പല്ലാരിമംഗലം, പോത്താനിക്കാട്, കുട്ടം പുഴ , വാരപ്പെട്ടി, കോട്ടപ്പടി , നെല്ലിക്കുഴി, തൃക്കാരിയൂർ തൃക്കാരിയൂർ തുടങ്ങിയ പ്രദേശങ്ങളിലെ ബാറ്ററികളും മോഷണം പോയിട്ടുണ്ട്. പതിനായിരം രൂപ മുതൽ 25000 രൂപ വരെ ചിലവ്‌വരുന്ന ബാറ്ററി സൂക്ഷിക്കുന്ന സേഫ്റ്റി ബോക്സ് രാത്രിയുടെ മറവിൽ താഴ് തകർത്താണ് ബാറ്ററികൾ മോഷ്ടിച്ചിട്ടുള്ളത്. ഏതാണ്ട് അരക്കോടി രൂപക്ക് മുകളിൽ ചിലവാക്കിയിട്ടുണ്ട് ബാറ്ററികൾക്ക് മാത്രമായി താലൂക്കിൽ . ആയതിനാൽ ബാറ്ററി മോഷ്ടാക്കളെ കണ്ടെത്തി പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്ന് തക്കതായ ശിക്ഷ നൽകണമെന്നും കേടായ സോളാർ പാനൽ തെരുവ് ലൈറ്റുകൾ നന്നാക്കി ജനങ്ങൾക്ക് പ്രയോജന പ്രധമാക്കണമെന്നും എച്ച്.എം.എസ്. ട്രേഡ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപിയും താലൂക്ക് സെക്രട്ടറി വാവച്ചൻ തോപ്പിൽ കുടിയും ആവശ്യപെട്ടു.

ഫോട്ടോ: നെല്ലിമറ്റം -പരീക്കണ്ണി റോഡുകളിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ തെരുവ് ലൈറ്റുകളിലെ ബാറ്ററി മോഷ്ടിച്ച നിലയിൽ കണ്ടെത്തിയപ്പോൾ.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...