Connect with us

Hi, what are you looking for?

NEWS

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ വ്യാജ പരാതി കെട്ടി ചമച്ച് പണം തട്ടാന്‍ ശ്രമം ; പെരുമ്പാവൂർ പോലീസില്‍ പരാതി നല്‍കി.

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ വ്യാജ പരാതി ഉയര്‍ത്തി സോഷ്യല്‍ മീഡിയ വഴിയും ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്ത നല്‍കിയും പ്രചരണം നടത്തി അപമാനിക്കാനും പണം തട്ടാനും ശ്രമം. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് പി.എം ബഷീർ പെരുബാവൂര്‍ പോലീസില്‍ പരാതി നൽകി. കഴിഞ്ഞ വർഷം ഡിസംബർ 29 യാം തീയതി പെരുബാവൂര്‍ പെരുമാനിയിലെ പി.എ.എം ഉടമസ്ഥതയിലുളള പ്ലൈവുഡ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളി ആയ മാതാവിനൊപ്പം എത്തിയ കുട്ടി കളിച്ച് കൊണ്ടിരിക്കെ പ്രവർത്തിച്ചു കൊണ്ടിരുന്ന മോട്ടോരിൽ കൈവിരലുകള്‍ അകപ്പെട്ട് അറ്റിരുന്നു. ഇതിനെ തുടര്‍ന്ന് കുട്ടിയെ ആലുവായിലുളള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയും ഒരു ലക്ഷം രൂപയോളം ചികിത്സക്കായി ചിലവഴിച്ച് തുടര്‍ ചികിത്സ നല്‍കി വരുന്നതിനിടെയാണ് പെരുബാവൂര്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് പാറമട തുടങ്ങിയ കംബനികളില്‍ നിന്നും പണം തട്ടുന്ന സംഘം അപകടത്തില്‍ പെട്ട കുട്ടിയുടെ കുടുംബത്തെ സ്വാധീനിച്ച് വ്യാജ പ്രചരണം നടത്തി പണം തട്ടാനും സമൂഹ മധ്യത്തില്‍ അപമാനിക്കാനും ശ്രമിച്ചതായി പെരുബാവൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

സംഭവത്തിന് പിന്നില്‍ പെരുബാവൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പണം തട്ടുന്ന റാക്കറ്റാണന്നാണ് ആരോപണം ഉയരുന്നത് . നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണ് ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം ബഷീര്‍ ആരോപിക്കുന്നത്.കോവിഡ് കാലഘട്ടത്തിലെ ലോക്ഡൗണ്‍ കാലത്തും മറ്റ് നിരന്തരമായും ഈ സംഘം വ്യാജ പ്രചരണവുമായി രംഗത്ത് എത്തിയിരുന്നു. അന്നും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും, കുട്ടിയുടെ ചികിത്സ തുടരുന്നുണ്ടെന്നും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് വ്യകത്മാക്കി.

More details : Pls watch the video

https://www.facebook.com/inewsperumbavoor/videos/576109883309193

You May Also Like

NEWS

കോതമംഗലം : രാജ്യത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനും, ഹരിത വിപ്ലവത്തിൻ്റെ പിതാവുമായ ഡോ.സ്വാമിനാഥൻ്റെ നാമധേയത്തിൽ കോതമംഗലം ബ്ലോക്ക് പൂർണ്ണമായും പ്രവർത്തന പരിധിയിൽ ഉൾപ്പെടുത്തി ഡോ.സ്വാമിനാഥൻ ഫാർമേഴ്‌സ് പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി...

NEWS

കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

കോതമംഗലം : മാലിപ്പാറയില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനകൾ മതിലും തകര്‍ത്ത് കൃഷിയും നശിപ്പിച്ചു. പിണ്ടിമന പഞ്ചായത്തിലെ മാലിപ്പാറയില്‍ കടവുങ്കല്‍ സിജു ലൂക്കോസിന്‍റെ കൃഷിയിടത്തിൽ വ്യാഴാഴ്ച രാത്രിയെത്തിയ ആനകളാണ് മതിലും തകര്‍ത്തു,കൃഷിയും നശിപ്പിച്ചത്.അന്‍പതോളം ചുവട്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

  കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായി വരുന്ന കോതമംഗലം കെ എസ് ആർ ടി സി ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകളും മറ്റ്...

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

error: Content is protected !!