പല്ലാരിമംഗലം : കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഘടകസ്ഥാപനമായ പല്ലാരിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ദേശീയ ആരോഗ്യദൗത്യം പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച മാലിന്യ ശേഖരണ സംസ്കരണ യൂണിറ്റ് (ഇമേജ്) പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാന്തമ്മപയസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുജയകുമാർ, ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ആമിന ഹസ്സൻകുഞ്ഞ്, ഷംസുദ്ധീൻമക്കാർ, എ എ രമണൻ, കവളങ്ങാട് സഹകരണബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, എച്ച് എം സി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ആഫീസർ ഡോക്ടർ ബി ആഷിഷ് സ്വാഗതവും, ഹെൽത്ത് ഇൻസ്പെക്ടർ എം എം ബഷീർ ക്യതജ്ഞതയും പറഞ്ഞു.

You must be logged in to post a comment Login