കോതമംഗലം : കോതമംഗലം ബ്ലോക്കിലെ എല്ലാ കൃഷി ഉദ്യോഗസ്ഥരും ചേർന്നു നടത്തിയ പച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പാലിറ്റിയിലെ ചേലാട് ഭാഗത്തുള്ള അമ്പതു സെൻ്റ് സ്ഥലത്താണ് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി നവര നെല്ല് ഉൾപ്പെടെ വിവിധയിനം കൃഷികൾ ചെയ്തിരിക്കുന്നത്. വഴുതിന,പയർ,വെണ്ട,തക്കാളി,പച്ചമുളക്,പാവൽ,പടവലം,സാലഡ് കുക്കുമ്പർ, മത്തൻ, വെള്ളരി, കുമ്പളം, ചീര,നവര, ചെണ്ടുമല്ലി തുടങ്ങിയവ ഇവിടെ കൃഷി ചെയ്യുന്നുണ്ട്.കോതമംഗലത്തെ കൃഷി ഉദ്യോഗസ്ഥർ കൂട്ടായ്മയോടെ നടത്തിയ ഈ സംരംഭം സംസ്ഥാന തലത്തിൽത്തന്നെ മാതൃകയാണെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,കൗൺസിലർമാരായ ലിസി പോൾ,ഷിബു കുര്യാക്കോസ്,കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു,കൃഷി ഓഫീസർമാരായ ജിജി ജോബ്,സജി കെ എ,ബോസ് മത്തായി,ഇ എം മനോജ്,ഷൈല കെ എം,സണ്ണി കെ എസ്,ബെൽസി ബാബു,ഇ എം അനീഫ,ഇ പി സാജു തുടങ്ങിയവർ ഉൾപ്പെടെ കോതമംഗലം ബ്ലോക്കിലെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.’ഞങ്ങളും കൃഷിയിലേക്ക്’ എന്ന സന്ദേശം പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായാണ് പതിനൊന്നു പഞ്ചായത്തിലെയും ജീവനക്കാർ ഒത്തുചേർന്ന് ഒദ്യോഗിക തിരക്കുകൾക്കിടയിലും ഇത്തരമൊരു സംരംഭം ആരംഭിച്ചതെന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.
You May Also Like
NEWS
കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...
NEWS
കോതമംഗലം : സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾ ബുധനാഴ്ച കോതമംഗലം വില്ലേജിൽ ആരംഭിക്കുമെന്ന് ആന്റണി...
NEWS
കോതമംഗലം : കേരള സ്കൂൾ കായികമേളയുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിംഗ് പൂളിൽ നടക്കുന്ന നീന്തൽ-വാട്ടർ പോളോ മത്സരങ്ങൾ ആവേശകരമായി തുടരുന്നു. നാളെ വൈകുന്നേരം 3 മണിയോടുകൂടി...
NEWS
കോതമംഗലം : നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റ് സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ – എ പി ജെ അബ്ദുൾ കലാം...
NEWS
കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...
NEWS
കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...
NEWS
കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...
NEWS
കോതമംഗലം : കോതമംഗലം താലൂക്കിൽ 105 പേർക്ക് പട്ടയങ്ങൾ സംസ്ഥാന തല പട്ടയ മേളയിൽ വച്ച് വിതരണം ചെയ്തു.കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് നടന്ന സംസ്ഥാനതല പട്ടയ മേള വ്യവസായ,നിയമ വകുപ്പ്...
NEWS
കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...
NEWS
കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...