കോതമംഗലം; ബി.ജെ.പി നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്രത്വത്തിൽ ജനജാഗ്രതാറാലിയും പൊതുസമ്മേളനവും ഇന്നലെ നടന്നു. കോതമംഗലം മുനിസിപ്പൽ ഓഫീസിന് സമീപം നടന്ന ചടങ്ങ് എ.പി.അബ്ദുള്ളക്കുട്ടി (മുൻ എം.പി.) ഉദ്ഘാടനം ചെയ്‌തു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ കേരളത്തിൽ ഇരു മുന്നണികളും മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. കേരളം രെക്ഷപെടണമെങ്കിൽ ഇരു മുന്നണികളെയും ഒഴിവാക്കണമെന്ന് അദ്ദേഹം വെളിപ്പെടുത്തി.
നഗരത്തിൽ നടന്ന പ്രകടനത്തെ തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻ പി.പി. സജീവ്, മുൻ നിയോജകമണ്ഡലം പ്രസിഡന്റ് ഇ.ടി. നടരാജൻ , കർഷക മോർച്ച ജില്ലാ പ്രസി: വി എസ് സത്യൻ, ജില്ലാ കൺസിൽ അംഗം എൻ എൻ ഇളയത്, മണ്ഡലം വൈസ് പ്രസിഡൻമാർ ആയ പി.ആർ ഉണ്ണിക്കൃഷ്ണൻ, പ്രിയ സന്തോഷ്, കർഷക മോർച്ച സംസ്ഥാന കൗൺസിൽ കെ.ആർ രൻജിത്ത് തുടങ്ങിയ സംസ്ഥാന ജില്ലാ നിയോജക മണ്ഡലം നേതാക്കൾ പങ്കെടുത്തു.

You must be logged in to post a comment Login