Connect with us

Hi, what are you looking for?

NEWS

മരംമുറിക്കൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഷിബു തെക്കുംപുറം.

കോതമംഗലം: സംസ്ഥാന വ്യാപകമായി നടന്ന മരംമുറിക്കൊള്ളയുടെ നിജസ്ഥിതി പുറത്ത് വരാൻ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധ ധര്‍ണ നടത്തി. ഭൂതത്താന്‍കെട്ട് ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ കോതമംഗലം താലൂക്ക് തല ധര്‍ണ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. മരംകൊള്ളയിൽ യുഡിഎഫ് അണുവിടെ പിന്നോട്ടു പോകില്ലെന്നും, സമരം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫ് പിണ്ടിമന മണ്ഡലം ചെയര്‍മാന്‍ നോബിള്‍ ജോസഫ് അധ്യക്ഷനായി. എബി എബ്രാഹം, റോയ് കെ പോൾ ,സണ്ണി പൗലോസ്, കെജെ വറുഗീസ്,ജോസ് കൈതക്കൽ, യഹ്യയ മണിയാട്ടുകുടി, ജസ്സി സാജു, പി.എം. അഹമ്മദ്കുട്ടി, ജെയ്‌സണ്‍ ദാനിയേല്‍, സീതി മുഹമ്മദ്, ബേസില്‍ തണ്ണിക്കോട്ട്, വില്‍സണ്‍ സി. തോമസ്, എബി പോൾ, മഹിപാൽ മാതാ ളിപ്പാറ, റെജി ദൂതത്താൻകെട്ട്, തങ്കച്ചൻ വാട്ടപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

NEWS

കോതമംഗലം : ഭൂതത്താന്‍കെട്ടില്‍, ദേശീയ ടൂറിസം സെമിനാറും ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനവും ഭൂതത്താന്‍കെട്ട്, കാര്‍മല്‍ ടൂറിസം വില്ലേജില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ബൊട്ടാണികോ-പെറ്റ്സ് വേള്‍ഡിന്‍റെ ഉദ്ഘാടനം ബഹു.ജലവിഭവ വകുപ്പുമന്ത്രി ശ്രീ.റോഷി അഗസ്റ്റന്‍ നിര്‍വ്വഹിച്ചു. ഉദ്ഘാടനപ്രസംഗത്തില്‍ ഭൂതത്താന്‍കെട്ടും...