കോതമംഗലം: സമഗ്ര ശിക്ഷാ കേരളം കോതമംഗലം ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിക്കുള്ള ചലന സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ബഹു: പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ.മൊയ്തു പി.കെ നിർവ്വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്തിൽ വാളാച്ചിറ എൽ പി സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി നൂബ സുനീറിന്റെ വീട്ടിലെത്തിയാണ് സ്റ്റാറ്റിക് സൈക്കിൾ, തെറാപ്പി ബെഡ് എന്നിവ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ഒ ഇ അബ്ബാസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.എം സിദ്ദിഖ് ,വാർഡ് മെമ്പർ ശ്രീമതി പാത്തുമ്മ അബ്ദുൾ സലാം, ബിആർസി ട്രെയിനർ ശ്രീ എൽദോ പോൾ ,ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീമതി സിനി സി.മാത്യു ,റിസോഴ്സ് അധ്യാപിക ശ്രീമതി കൊച്ചുത്രേസ്യ അധ്യാപകരായ ശ്രീ.മുജീബ് റഹ്മാൻ ,ജ സ്ന ജലീൽ, ഫാത്തിമ പി.എച്ച് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
