കോതമംഗലം: കീരംപാറ പഞ്ചായത്തിനേയും,കോതമംഗലം മുനിസിപ്പാലിറ്റിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന അയ്യപ്പൻമുടി ലിങ്ക് റോഡിൻ്റേയും,പാലത്തിൻ്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ബെന്നി പോൾ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പ്രദേശവാസികളുടെ ദീർഘ നാളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെട്ടത്. അയ്യപ്പൻമുടി ടൂറിസം മേഖലയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാനും,300 ൽ പരം കുടുംബങ്ങൾക്ക് യാത്രാക്ലേശത്തിന് പരിഹാരമാകുന്ന റോഡാണെന്നും ചടങ്ങിൽ എംഎൽഎ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം, ചെയർപേഴ്സൺ മഞ്ജു സിജു,മുൻ എംഎൽഎ റ്റി യു കുരുവിള, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെസിമോൾ ജോസ്,പഞ്ചായത്ത് മെമ്പർമാരായ എം സി അയ്യപ്പൻ,വി കെ വർഗീസ്,മുൻസിപ്പൽ കൗൺസിലർ ഹെലൻ ടൈറ്റസ് എന്നിവർ സന്നിഹിതരായിരുന്നു.
