Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം അയ്യപ്പൻമുടി ടൂറിസ്റ്റ് കേന്ദ്രം ആയി വികസിപ്പിക്കണം: കോതമംഗലം ജനകീയ കൂട്ടായ്മ.

കോതമംഗലം : ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലം നഗരത്തെ ലോക ടൂറിസം മാപ്പിൽ ഇടം നേടികൊടുക്കുവാൻ സഹായിക്കുന്ന അയ്യപ്പൻമുടിയുടെ പ്രകൃതി ഭംഗിയും, ഐതിഹ്യവും ഉപയോഗപ്പെടുത്തി അവിടത്തെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി കൊല്ലം ജില്ലയിലെ ജടായുപാറ പോലെ വികസിപ്പിച്ചെടുത്തു സഞ്ചാരികൾക്ക് തുറന്നു നൽകുവാൻ വേണ്ട നടപടികൾ കോതമംഗലം നഗരസഭ അടിയന്തിരമായി സ്വീകരിക്കണമെന്ന് കോതമംഗലം ജനകീയ കൂട്ടായ്മ ആവശ്യപ്പെടുന്നു. കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ മൂന്നാറിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് ടൂറിസ്റ്റുകൾ കോതമംഗലം വഴി കടന്നുപോകുമ്പോൾ അയ്യപ്പൻമുടിയുടെ ഉൾപ്പടെ സമീപ പ്രദേശങ്ങളുടെ വളർച്ച കോതമംഗലം നഗരത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന്‌ ഒരു ചവിട്ട്പടി ആകും. ഈ വിഷയം കോതമംഗലം MLA ടൂറിസം വകുപ്പ് മന്ത്രിയുടെ ഉൾപ്പടെ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വന്ന് കോതമംഗലത്തെ കേരള ടൂറിസം മാപ്പിൽ ഒരു നിർണായക സ്ഥാനം ആക്കി മാറ്റണമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആയ അഡ്വ. രാജേഷ് രാജൻ, ജോർജ് എടപ്പാറ, എബിൻ അയ്യപ്പൻ, ബോബി ഉമ്മൻ എന്നിവർ ആവശ്യപ്പെട്ടു.

You May Also Like

error: Content is protected !!