കോതമംഗലം: വന്യമൃഗശല്യത്തിനെതിരെ കോതമംഗലത്ത് വൻ ജനകീയ പ്രതിക്ഷേധ രോക്ഷമിരമ്പി. ജനകീയ ഹർത്താലിനെ തുടർന്ന് ഇന്നലെ കോതമംഗലം കെ.എസ് ആർ ടി സി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ഇഞ്ചത്തൊട്ടി യാക്കോബായ പള്ളി വികാരി ഫാ.സിബി ഇടപ്പളൻ ഉദ്ഘാടനം ചെയ്തു. മാർച്ചിന് മുന്നോടിയായി എ.കെ സി.സി കോതമംഗലം രൂപത ഡയറക്ടർ റവ.ഡോ.മാനുവൽ പിച്ചളക്കാട്ട്, ദീപിക ഡി.സി.ൽ കൊച്ചേട്ടൻ ഫാ.റോയി കണ്ണഞ്ചിറ എന്നിവർ പ്രസംഗിച്ചു.
ആയിരങ്ങൾ പങ്കെടുത്ത പ്രതിക്ഷേധ മാർച്ചിന് കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മoത്തിക്കണ്ടത്തിൽ, യാക്കോബായ മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ്, കോതമംഗലം രൂപത വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ.വിൻസൻ്റ് നെടുങ്ങാട്ട്, രൂപത ചാൻസിലർ, ഫാ.ജോസ് കുളത്തുർ, രൂപത പ്രൊക്കുറേറ്റർ ഫാ.ജോസ് പുൽപ്പറമ്പിൽ, റവ.ഡോ.തോമസ് ചെറുപറമ്പിൽ, റവ.ഡോ. തോമസ് പറയിടം, ഫാ.റോബിൻ പടിഞ്ഞാറെക്കുറ്റ്, ഫാ.അരുൺ വലിയതാഴത്ത്,മാത്യു കുഴലനാടൻ എം എൽ എ, യു ഡി എഫ് കൺവീനർ ഷിബു തെക്കുംപുറം, ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, സണ്ണി കടുത്താഴെ, പി.എ സോമൻ, റാണിക്കുട്ടി ജോർജ്, മാത്യു ജോസഫ്, ഷെമീർ പനയ്ക്കൽ, എൽദോസ് കച്ചേരി, കെ.എം പീരദ് തുടങ്ങിയവർ പ്രതിക്ഷേധ ജാഥയുടെ മുൻ നിരയിൽ അണിനിരന്നു.
ഡി.എഫ് ഒ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമ്മേളനം കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഏലിയാസ് മാർ ജൂലിയസ് മെത്രാപ്പോലീത്ത, എം എൽ എ മാരായ ആൻ്റണി ജോൺ ,മാത്യു കുഴലനാടൻ, മുൻ മന്ത്രി ടി.യു കുരുവിള ,ജനകീയ സമരസമിതി ജനറൽ കൺവീനർ ഫാ.അരുൺ വലിയ താഴത്ത്, ഉരുളൻതണ്ണി മാർ തോമ പള്ളി വികാരി ഫാ. കെ.വൈ നിധിൻ, പി.എ സോമൻ, കോതമംഗലം ടൗൺ പള്ളി ഇമാം പി.എ യഹിയ, എന്നിവർ പ്രസംഗിച്ചു. എ കെ സി സി കോതമംഗലം രൂപതാ പ്രസിഡൻ്റ് സണ്ണി കടുത്താഴെ സ്വാഗതവും ഇൻഫാം ഡയറക്ടർ ഫാ.റോബിൻ പടിഞ്ഞാറെകൂറ്റ് നന്ദിയും പറഞ്ഞു.