കോതമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 7.25 കോടി രൂപ അനുവദിച്ച കോതമംഗലം മണ്ഡലത്തിലെ 60 ഗ്രാമീണ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.
കോതമംഗലം മുൻസിപ്പാലിറ്റിയിൽ:
ഫ്ലവർ ഹിൽ റോഡ് 10 ലക്ഷം,ആനക്കല്ല് കനാൽപ്പാലം – ചാമക്കാല റോഡ് 10 ലക്ഷം,അയ്യങ്കാവ് മാരമംഗലം റോഡ് 10 ലക്ഷം,ആനക്കല്ല് – വാളാടിത്തണ്ട് റോഡ് 10 ലക്ഷം,ചേലാട് – കോച്ചാപ്പിള്ളി റോഡ് 10 ലക്ഷം,കരിങ്ങഴ – കാരിയോട് റോഡ് 10 ലക്ഷം,ഷാപ്പുംപടി – ചെളിക്കുഴിത്തണ്ട് റോഡ് 10 ലക്ഷം,ഇലവനാട് സൺഡേ സ്കൂൾ – ചാലുങ്കൽ കോളനി റോഡ് 18 ലക്ഷം,ഗവൺമെന്റ് എൽ പി എസ് വെണ്ടുവഴി – ചെളിക്കുഴിത്തണ്ട് റോഡ് 10 ലക്ഷം,തെക്കേ വെണ്ടുവഴി – വടക്കേ വെണ്ടുവഴി കനാൽ ബണ്ട് റോഡ് 20 ലക്ഷം.
വാരപ്പെട്ടി പഞ്ചായത്തിൽ :
പടിക്കാമറ്റംപടി – തണ്ടേപ്പടി റോഡ് 12 ലക്ഷം,ലത്തീൻ പള്ളിപടി – ഹെൽത്ത് സെന്റർ റോഡ് 12 ലക്ഷം,മൂടനാട്ട് കാവ് – ചരമ റോഡ് 12 ലക്ഷം,മനയ്ക്കപ്പടി – പൊത്തനക്കാവ് റോഡ് 12 ലക്ഷം,കാഞ്ഞിരക്കാട് – പൂമറ്റം റോഡ് 12 ലക്ഷം,പാത്തിനട – പൊങ്ങില്യം പാടം റോഡ് 15 ലക്ഷം.
പിണ്ടിമന പഞ്ചായത്തിൽ :
ആയക്കാട് മരോട്ടി മുണ്ടയ്ക്കാപ്പടി റോഡ് 10 ലക്ഷം,നെടുമലത്തണ്ട് കോളനി റോഡ് 10 ലക്ഷം,പയസ് ഗാർഡൻ – വെൺമേനിമറ്റം ലിങ്ക് റോഡ് 10 ലക്ഷം,അമ്പോലിക്കാവ് – കമ്പനിപ്പടി റോഡ് 10 ലക്ഷം,ഐക്യപുരം റോഡ് 10 ലക്ഷം,മാലിപ്പാറ – വെള്ളിയാംതൊട്ടി പൂച്ചക്കുത്ത് റോഡ് 10 ലക്ഷം,ചേലാട് – പാടംമാലി റോഡ് 10 ലക്ഷം, ഭൂതത്താൻകെട്ട് – ഇല്ലിത്തണ്ട് റോഡ് 15 ലക്ഷം,പൂച്ചക്കുത്ത് – ഓലിപ്പാറ റോഡ് 10 ലക്ഷം.
പല്ലാരിമംഗലം പഞ്ചായത്തിൽ: മാടവനക്കുടി – കക്കാട്ടൂർ റോഡ് 10 ലക്ഷം,വെള്ളാരമറ്റം – മണിക്കിണർ റോഡ് 10 ലക്ഷം,നെഹ്റു ജംഗ്ഷൻ – പള്ളിക്കരപ്പടി റോഡ് 10 ലക്ഷം,എസ് എൻ ഡി പി മടിയൂർ അംഗനവാടി റോഡ് 10 ലക്ഷം,അടിവാട് – പുഞ്ചക്കുഴി റോഡ് 10 ലക്ഷം,അടിവാട് മാലിക് ദിനാർ വെളിയംകുന്ന് കുടിവെള്ള പദ്ധതി റോഡ് 15 ലക്ഷം,കൂറ്റപ്പിള്ളി കവല – വള്ളക്കടവ് റോഡ് 15 ലക്ഷം.
നെല്ലിക്കുഴി പഞ്ചായത്തിൽ :
ഓലിപ്പാറ – മാളികേപ്പടി റോഡ് 10 ലക്ഷം,ചെറുവട്ടൂർ കവല – കാവാട്ടുപടി റോഡ് 10 ലക്ഷം,പൂവത്തൂർ പള്ളിപ്പടി റോഡ് 10 ലക്ഷം,ചിറളാട് – ആയക്കാട് അമ്പലംപടി റോഡ് 10 ലക്ഷം, ഇന്ദിരാഗാന്ധി കോളേജ് തുരുത്ത് – എളമ്പ്ര റോഡ് 10 ലക്ഷം,തൃക്കാരിയൂർ – കരിപ്പൂഴി റോഡ് 10 ലക്ഷം,തൃക്കാരിയൂർ വളവ്കുഴി തോട് റോഡ് 10 ലക്ഷം,ത്രേസ്യപോൾ – നെല്ലിക്കുഴി കനാൽ ബണ്ട് റോഡ് 15 ലക്ഷം.
കുട്ടമ്പുഴ പഞ്ചായത്തിൽ :
ഗോതമ്പ് റോഡ് 25 ലക്ഷം,താലിപ്പാറ – മേട്നാപാറക്കുടി റോഡ് 25 ലക്ഷം, നൂറേക്കർ – അട്ടിക്കുളം ക്രോസ് റോഡ് 10 ലക്ഷം,താമരകുരിശ് – ആനക്കയം റോഡ് 10 ലക്ഷം,മട്ടിപ്ലാൻ്റേഷൻ – വെളിയത്ത് പറമ്പ് റോഡ് – 20 ലക്ഷം.
കോട്ടപ്പടി പഞ്ചായത്തിൽ : കുന്നത്തുപീടിക – ഇറമ്പത്ത് റോഡ് 10 ലക്ഷം,തുരങ്കം സൊസൈറ്റിപടി അമ്പലപ്പടി റോഡ് 10 ലക്ഷം,കൊള്ളിപറമ്പ് – കലയാംകുളം റോഡ് 15 ലക്ഷം,ചാമക്കാലപടി – കളമ്പാട്ടുകുടിപടി റോഡ് 15 ലക്ഷം,മൂന്നാം തോട് – വിയറ്റ്നാം കോളനി പുഞ്ചക്കര റോഡ് 15 ലക്ഷം,ആനകൽ – തോളേലി റോഡിൽ വാട്ടർ ടാങ്ക് റോഡ് 10 ലക്ഷം.
കവളങ്ങാട് പഞ്ചായത്തിൽ :
വെള്ളപ്പാറ ചെക് പോസ്റ്റ് റോഡ് 15 ലക്ഷം,വാലേത്തുകുടി – കൊള്ളിക്കടവ് റോഡ് 15 ലക്ഷം,പിട്ടാപ്പിളളി – കണ്ണോടിക്കോട് റോഡ് 15 ലക്ഷം, ചെമ്പൻകുഴി – തൊടിയാർ ലിങ്ക് റോഡ് 10 ലക്ഷം
കീരംപാറ പഞ്ചായത്തിൽ :
കടുക്കാസിറ്റി ഓവുങ്കൽ കാളക്കടവ് റോഡ് 10 ലക്ഷം,കൊണ്ടിമറ്റം – കൂവപ്പാറ റോഡ് 10 ലക്ഷം,കോറിയ – കൂരികുളം റോഡ് 10 ലക്ഷം,കല്യാണിക്കൽപടി – ആര്യപ്പിളളി റോഡ് 10 ലക്ഷം, കൃഷ്ണപുരം – തെക്കുമേൽ റോഡ് 12 ലക്ഷം.
എന്നിങ്ങനെ 60 റോഡുകൾക്കാണ് 7.25 കോടി രൂപ അനുവദിച്ചിരുന്നത്.ഇതിൽ 51 റോഡുകളുടെ ടെണ്ടർ നടപടി പൂർത്തിയായതായും,അവശേഷിക്കുന്ന റോഡുകളായ കീരംപാറ പഞ്ചായത്തിലെ കടുക്കാസിറ്റി ഓവുങ്കൽ കാളക്കടവ് റോഡ്, കൊണ്ടിമറ്റം – കൂവപ്പാറ റോഡ്,കോറിയ – കൂരികുളം റോഡ്, കല്യാണിക്കൽപടി – ആര്യപ്പിളളി റോഡ്,കൃഷ്ണപുരം – തെക്കുമേൽ റോഡ്, കോതമംഗലം മുൻസിപ്പാലിറ്റിയിലെ തെക്കേ വെണ്ടുവഴി – വടക്കേ വെണ്ടുവഴി കനാൽ ബണ്ട് റോഡ്, പിണ്ടിമന പഞ്ചായത്തിലെ പൂച്ചക്കുത്ത് – ഓലിപ്പാറ റോഡ്,കുട്ടമ്പുഴ പഞ്ചായത്തിലെ മട്ടി പ്ലാൻ്റേഷൻ – വെളിയത്ത് പറമ്പ് റോഡ്,കോട്ടപ്പടി പഞ്ചായത്തിലെ ആനകൽ – തോളേലി റോഡിൽ വാട്ടർ ടാങ്ക് റോഡ് എന്നീ റോഡുകളുടെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണെന്നും,നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്നും ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു.