Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്കിൽ ഏപ്രിൽ മാസത്തെ സൗജന്യറേഷൻ വിതരണത്തിന് തയ്യാറായി : ആൻറണി ജോൺ MLA.

കോതമംഗലം: താലൂക്കിലെ മുഴുവൻ റേഷൻ കടകളിലും സൗജന്യ റേഷൻ വിതരണം നടത്താനുള്ള സ്റ്റോക്ക് എത്തിച്ചു കഴിഞ്ഞതായും ഒന്നാം തീയതി മുതൽ കാർഡുടമകൾക്ക് തങ്ങളുടെ വിഹിതം നിയന്ത്രണങ്ങൾക്ക് വിധേയമായി കൈപ്പറ്റാവുന്നതാണെന്നും ആൻ്റണി ജോൺ MLA അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കടകളിൽ തിരക്ക് ഒഴിവാക്കുന്നതിൻ്റെ ഭാഗമായി നിലവിൽ രാവിലെ (9മുതൽ 1 മണി വരെ) മുൻഗണന-അന്ത്യോദയ കാർഡ് ഉടമകൾക്കും ഉച്ചക്ക് ശേഷം മുൻഗണന ഇതര വിഭാഗത്തിൽ(വെള്ള, നീല കാർഡുകൾ) ഉള്ളവർക്കും റേഷൻ വാങ്ങാൻ ആണ് നിലവിൽ സർക്കാർ നിർദ്ദേശമെന്നും ഇതിൽ മാറ്റം വന്നേക്കാമെന്നും റേഷൻ കാർഡ് ഇല്ലാത്തവരെയും റേഷൻ നൽകാൻ സർക്കാർ പരിഗണിക്കുന്നുണ്ടെന്നും ആയതിനുള്ള നടപടികൾ അടുത്ത ദിവസം തന്നെ പ്രസിദ്ധീകരിക്കുന്നതാണെന്നും MLA പറഞ്ഞു.

അന്ത്യോദയ അന്നയോജന(മഞ്ഞ)കാര്ഡുകൾക്ക് 30 കിലോഗ്രാം അരിയും 5 കിലോ ഗോതമ്പും മുൻകാലത്തെ പോലെ സൗജന്യമായിത്തന്നെ നൽകും. മുൻഗണന(പിങ്ക്)കാർഡുകൾക്ക് ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോഗ്രാം ഗോതമ്പും തികച്ചും സൗജന്യമായി ലഭിക്കും. മറ്റ് കാര്ഡുകൾക്ക്(വെള്ള, നീല) ഓരോ കാർഡിനും 15 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും. ഇത്തരം കാർഡുകളിൽ അംഗങ്ങളുടെ എണ്ണം പരിഗണിക്കുന്നതല്ല. ആട്ട, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയ ഇനങ്ങൾ നിലവിലുള്ള രീതിയിൽ തന്നെ വിതരണം തുടരും. ഏപ്രിൽ 20 ന് തന്നെ വിതരണം പൂർത്തിയാക്കാനും തുടർന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം നടത്താനുള്ള നടപടികൾ ആരംഭിക്കും. റേഷൻ വിഹിതം സംഭരിക്കുന്നതിന് വലിയ സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. FCI, അരിമില്ലുകൾ എന്നിവിടങ്ങളിൽ നിന്ന് സമയബന്ധിതമായി അവ ശേഖരിക്കുന്നതിനും സംഭരണ ശേഷം വാതിൽപടി വിതരണത്തിനും പദ്ധതി തയാറാക്കിയാണ് മുന്നോട്ട് പോകുന്നത്.

ഇവ കൂടാതെ കമ്മ്യൂണിറ്റി കിച്ചൻ നടത്താനുള്ള ധാന്യങ്ങൾ പെർമിറ്റ് മുഖേന വിതരണത്തിനും നടപടികൾ ആയിട്ടുണ്ട്. അതോടൊപ്പം ഭക്ഷ്യ കിറ്റ് വിതരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതായും താലൂക്കിൽ 3842 അന്ത്യോദയ കാർഡുകളും, 22 750 മുൻഗണന കാർഡുകളും, 18190 മുൻഗണന ഇതരം ( നീല), 20910 മുൻഗണന ഇതരം (വെള്ള) കാർഡുകൾ അടക്കം 65692 കാർഡുകളാണുള്ളതെന്നും ഇതിൽ 138 അന്ത്യോദയ കാർഡുകൾ ആദിവാസി / ഊരുകളിൽ പെട്ടവരുടെ ആണെന്നും അവർക്ക് ഊരുകളിൽ റേഷൻ എത്തിച്ചു കൊടുക്കുമെന്നും MLA അറിയിച്ചു.കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സാമൂഹ്യl അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള സർക്കാർ നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും MLA അഭ്യർത്ഥിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....