×
Connect with us

NEWS

കോതമംഗലം മണ്ഡലത്തിലെ 3 ക്വാറന്റയ്ൻ സെൻ്ററുകളും പ്രവർത്തനം ആരംഭിച്ചു.

Published

on

കോതമംഗലം: കോവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും,ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്നന്നവർക്ക് ക്വാറന്റയ്ൻ സൗകര്യം ഒരുക്കുന്നതിനായി കോതമംഗലം മണ്ഡലത്തിൽ സജ്ജമാക്കിയ 3 ക്വാറൻ്റയിൻ കേന്ദ്രങ്ങളും പ്രവർത്തനമാരംഭിച്ചു.മാർ ബസോലിയോസ് ദന്തൽ കോളേജ് നെല്ലിക്കുഴി 75 റൂമകൾ, സെൻ്റ് ഗ്രിഗോറിയോസ് ദന്തൽ കോളേജ് ചേലാട് 70 റൂമുകൾ,ഇന്ദിരഗാന്ധി ദന്തൽ കോളേജ് നെല്ലിക്കുഴി 56 റൂമുകൾ എന്നിങ്ങനെയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ മാർ ബസേലിയോസ് ദന്തൽ കോളേജിലെ ക്വാറൻ്റയ്ൻ സെൻ്റർ മൂന്ന് ദിവസം മുൻപെ പ്രവർത്തനം ആരംഭിച്ചിരുന്നു.

ഇവിടുത്തെ 75 റൂമുകളും പൂർണ്ണമായതിനെ തുടർന്നാണ് മറ്റ് രണ്ട് കേന്ദ്രങ്ങളും പ്രവർത്തനമാരംഭിക്കുവാൻ തീരുമാനിച്ചത്.സെൻ്റ് ഗ്രിഗോറിയോസ് ദന്തൽ കോളേജ് പിണ്ടിമന കേന്ദ്രത്തിലേക്ക് 34 പേരും,ഇന്ദിര ഗാന്ധി ദന്തൽ കോളേജ് നെല്ലിക്കുഴിയിലേക്ക് 3 പേരുമാണ് എത്തിയിട്ടുള്ളത്. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രപ്രദേശ് എന്നിവടങ്ങളിൽ നിന്നുള്ളവരും,വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരും ക്വാറന്റയ്ൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.

ആന്റണി ജോൺ എംഎൽഎ,ആർ ഡി ഒ സാബു കെ ഐസക്, തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി,പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് ജയ്സൺ ദാനിയൽ എന്നിവരുടെ നേതൃത്വത്തിലാണ് ക്വാറന്റയ്ൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

NEWS

കോതമംഗലം നിയോജക മണ്ഡലം തല കെ ഫോൺ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

Published

on

കോതമംഗലം : കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആയതിൻ്റെ തൽസമയ സപ്രേഷണവും കോതമംഗലം നിയോജക മണ്ഡലം തല കെ ഫോൺ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.Bനഗരസഭ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്,കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി,മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ കെ ശിവൻ,നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്,ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ്,കൗൺസിലർ മാരായ അഡ്വ.ജോസ് വർഗീസ്,സിബി സ്കറിയ,റോസിലി ഷിബു,എൽദോസ് പോൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി റ്റി ബെന്നി,പി പി മൈ‌തീൻഷാ,മാതിരപ്പിള്ളി വി എച്ച് എസ് എസ് പ്രിൻസിപ്പാൾ അനുപമ കെ സി,എസ് എം സി ചെയർമാൻ എം എം മുജീബ്,നഗരസഭ സെക്രട്ടറി അൻസൽ ഐസക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Continue Reading

NEWS

ലോക പരിസ്ഥിതി ദിനാഘോഷവും കയാക്കുകളുടെ വിതരണവും നടന്നു

Published

on

കോതമംഗലം :  ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി,എറണാകുളം ഇടുക്കി ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318c യുടെ ആഭിമുഖ്യത്തിൽ
നദികൾ ശുചീകരിക്കുന്ന തിന്റെയും,
ജല കായിക വിനോദങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന് കയാക്കുകൾ നൽകുന്ന
പരിപാടിയുടെ ഉദ്ഘാടനം കോതമംഗലം ലയൺസ് വില്ലേജിൽ രാവിലെ 8 മണിക്ക് കോതമംഗലം എം എൽ എ ശ്രീ.ആൻറണി ജോൺ നിർവഹിച്ചു.
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
ക്യാബിനറ്റ് സെക്രട്ടറി
പ്രൊഫ. സാംസൺ തോമസ് ,ക്യാബിനറ്റ് ട്രഷറർ സജി ടി.പി , മാർക്കറ്റിംഗ് ചെയർപേഴ്സൺ അനി മനോജ്, റീജിയൻ ചെയർമാൻ ബോബി പോൾ, സോൺ ചെയർമാൻ മാതൃസ് കെ.സി.എന്നിവർ സംസാരിച്ചു .കോതമംഗലത്തെ പുഴകൾ  പ്ലാസ്റ്റിക് വിമുക്തം ആക്കുന്നതിന്റെഭാഗമായി ആണ് കയാക്കുകൾ നൽകിയത് .തവണക്കടവ് മുതൽ നാല്കിലോമീറ്റർ വേമ്പനാട്ടു കായൽ നിരവധി കുട്ടികളെ കൊണ്ട് നീന്തിച്ചിട്ടുള്ള പ്രശസ്ത നീന്തൽ കോച്ച് ബിജു തങ്കപ്പൻ ആണ് ഡോൾഫിൻ ക്ളബ്ബിനു വേണ്ടി കയാക്കുക കൾ ഏറ്റുവാങ്ങിയത്. കോതമംഗലം ഭാഗത്തെ പുഴകൾശുചീകരിക്കുവാനും നിരവധി ജല കായിക താരങ്ങളെപ്രോത്സാഹിപ്പിക്കുവാനും ഇത് ഇട നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Continue Reading

NEWS

ഹൈമാസ്റ്റ് ലൈറ്റിനായി പൂവിതറി ചന്ദനത്തിരി കത്തിച്ച് കോട്ടപ്പടിക്കാർ

Published

on

കോട്ടപ്പടി : വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമായ വാവേലി കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മൂന്ന് വർഷം മുമ്പാണ് പൊതുപ്രവർത്തകനായ ബിനിൽ ആലക്കര ഒപ്പുശേഖരണം നടത്തി കോതമംഗലം എം.എൽ.എ ശ്രീ ആൻ്റണി ജോണിന് നിവേദനം സമർപ്പിച്ചത് , അപേക്ഷ ഉടൻ പരിഹരിക്കാം എന്ന ഉറപ്പും ലഭിച്ചിരുന്നു. ആറ് മാസങ്ങൾക്ക് ശേഷം കുറച്ചു പേർ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനു വേണ്ട കോൺക്രീറ്റ് പ്രതലം നിർമ്മിക്കുന്നതിനു വേണ്ടി എത്തുകയും നിർമ്മാണം പൂർത്തീകരിച്ച് മടങ്ങുകയും ചെയ്തു. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറവും ഹൈമാസ്റ്റ് ലൈറ്റ് ഒരു കിട്ടാക്കനിയായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നിർമ്മാണതടസ്സനിർമ്മാർജ്ജന കർമ്മ സമരം നടത്തുന്ന ഒരു സാഹചര്യത്തിലേയ്ക്ക് നാട്ടുകാർ എത്തിച്ചേർന്നു  വ്യത്യസ്ത രീതിയിൽ പ്രതിഷേധിച്ചത്.

Continue Reading

Recent Updates

NEWS45 mins ago

കോതമംഗലം നിയോജക മണ്ഡലം തല കെ ഫോൺ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.

കോതമംഗലം : കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ആയതിൻ്റെ തൽസമയ സപ്രേഷണവും കോതമംഗലം നിയോജക മണ്ഡലം തല കെ...

CHUTTUVATTOM52 mins ago

രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്

കോതമംഗലം: രാജ്യത്തെ മികച്ച കലാലയങ്ങളുടെ റാങ്ക് (NIRF ) പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ്...

CHUTTUVATTOM4 hours ago

കേരള പത്രപ്രവര്‍ത്തക അസോസിയേഷനും മെന്റര്‍ അക്കാദമിയും ചേര്‍ന്ന് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

കോതമംഗലം: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ താലൂക്ക് യൂണിറ്റും കോതമംഗലം മെന്റര്‍ അക്കാദമിയും ചേര്‍ന്ന്് ലോക പരിസ്ഥിതിദിനാചരണം നടത്തി. അക്കാദമി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധതരം ഫലവൃക്ഷതൈകളും...

CHUTTUVATTOM6 hours ago

വൈസ് മെൻ ഇൻ്റർനാഷണൽ എൽമക്രോ അവാർഡ് ജോർജ് എടപ്പാറക്ക്.

കോതമംഗലം: വൈസ് മെൻ ഇൻ്റർനാഷണൽ 2022 വർഷത്തെ മികച്ച ജീവകാരുണ്യ സേവന പ്രവർത്തനങ്ങൾക്ക് നല്കുന്ന പരമോന്നത ബഹുമതിയായ എൽമക്രോ അവാർഡ് ഡിസ്ട്രിക്റ്റ് 7-ൻ്റെ ഗവർണ്ണർ ജോർജ് എടപ്പാറക്ക്...

NEWS6 hours ago

ലോക പരിസ്ഥിതി ദിനാഘോഷവും കയാക്കുകളുടെ വിതരണവും നടന്നു

കോതമംഗലം :  ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി,എറണാകുളം ഇടുക്കി ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318c യുടെ ആഭിമുഖ്യത്തിൽ നദികൾ ശുചീകരിക്കുന്ന തിന്റെയും, ജല...

CHUTTUVATTOM6 hours ago

നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങും :– മറുനാടന് പിന്തുണയുമായി ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

തിരുവനന്തപുരം: നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ടാണെന്നും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയാക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ്...

CRIME24 hours ago

നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ...

CHUTTUVATTOM1 day ago

വാവേലി – വേട്ടാംമ്പാറ റോഡരുകിലെ വനഭൂമിയിൽ അപകട ഭീക്ഷണിയായി നിൽക്കുന്ന മരങ്ങൾ ഉടൻ മുറിച്ചു നീക്കണം.

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിൽ വാവേലി മുതൽ കുളങ്ങാട്ടുകുഴി വരെയുള്ള പ്രധാന പാതയുടെ ഒരു വശത്ത് കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച് ഏതു നിമിഷം വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിൽ...

NEWS2 days ago

ഹൈമാസ്റ്റ് ലൈറ്റിനായി പൂവിതറി ചന്ദനത്തിരി കത്തിച്ച് കോട്ടപ്പടിക്കാർ

കോട്ടപ്പടി : വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമായ വാവേലി കവലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മൂന്ന് വർഷം മുമ്പാണ് പൊതുപ്രവർത്തകനായ ബിനിൽ ആലക്കര ഒപ്പുശേഖരണം നടത്തി...

NEWS2 days ago

താലൂക്കിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം

കോതമംഗലം : കോതമംഗലം താലൂക്കിൽ ഡെങ്കിപനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു.കോതമംഗലം വികസന സമിതി യോഗം ആന്റണി ജോൺ എം എൽ...

CHUTTUVATTOM2 days ago

പല്ലാരിമംഗലത്ത് കിണറിൽവീണ പോത്തിനെ ഫയർഫോസ് പുറത്തെടുത്തു.

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിൽ കിണറിൽവീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് എത്തി പുറത്തെത്തിച്ചു. രണ്ടാംവാർഡിൽ താമസിക്കുന്ന പുതുവേലിക്കുടി ഹനീഫയുടെ പോത്താണ് മോഡേൺപടിയിൽ താമസിക്കുന്ന മുകളേൽ ഈസയുട കിണറിൽ...

CRIME3 days ago

മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത്‌ വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42),...

m.a college kothamangalam m.a college kothamangalam
SPORTS3 days ago

എം. എ. കോളേജിൽ കായിക അധ്യാപക ഒഴിവ്

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ കായിക വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ (ഗവ. ഗസ്റ്റ് ) അദ്ധ്യാപക ഒഴിവുണ്ട് . അതിഥി അദ്ധ്യാപക...

AGRICULTURE3 days ago

കവളങ്ങാട് പഞ്ചായത്തിലെ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ ട്രൈബൽ വിഭാഗത്തിന് പച്ചക്കറി കൃഷിയിൽ പരിശീലനം നൽകി. ആത്മയുടെ പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി...

NEWS3 days ago

കെ – ഫോൺ പദ്ധതി : കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും: ആന്റണി ജോൺ എം എൽ എ

കോതമംഗലം :കെ – ഫോൺ പദ്ധതിയുടെ കോതമംഗലം മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കുമെന്ന് ആന്റണി ജോൺ എം എൽ...

Trending