കോതമംഗലം:കോവിഡ് 19 ലോക് ഡൗൺ സാഹചര്യത്തിൽ കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴിയിൽ അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം നെല്ലിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പത്തിനം സാധനങ്ങളാണ് കിറ്റിലുള്ളത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,വൈസ് പ്രസിഡന്റ് ശോഭ വിനയൻ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം,വാർഡ് മെമ്പർമാരായ കെ കെ നാസർ,എം എം അലി,എം ബി ജമാൽ,ജില്ലാ ലേബർ ഓഫീസർ പി എം ഫിറോസ്, കോതമംഗലം ലേബർ ഓഫീസർ മുഹമ്മദ് ഷാ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
