കോതമംഗലം :- കോതമംഗലം മണ്ഡലത്തിൽ പുതുതായി 500 ഓളം കുടുംബങ്ങൾക്ക് ബി പി എൽ റേഷൻ കാർഡുകൾ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ബി പി എൽ വിഭാഗത്തിലേക്ക് കാർഡുകൾ മാറ്റുന്നതിനു വേണ്ടി കാർഡുടമകൾ നല്കിയ അപേക്ഷ പരിഗണിച്ച് ക്ലേശ ഘടകങ്ങൾ വിലയിരുത്തി അനർഹരെ ഒഴിവാക്കിയാണ് പുതുതായി 500 ഓളം കുടുംബങ്ങൾക്ക് സർക്കാർ ബി പി എൽ കാർഡുകൾ അനുവദിച്ചത്.രണ്ടാം പിണറായി സർക്കാർ 2021 ഒക്ടോബർ മാസത്തിൽ മണ്ഡലത്തിൽ ആയിരത്തിൽ പരം കുടുംബങ്ങൾക്ക് ബി പി എൽ കാർഡുകൾ വിതരണം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ 500 ഓളം കുടുംബങ്ങൾക്ക് ബി പി എൽ കാർഡുകൾ നല്കുന്നത്.മെയ് പത്ത് ശനിയാഴ്ച കോതമംഗലം മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് കാർഡുകൾ വച്ച് വിതരണം ചെയ്യുമെന്ന് എം എൽ എ അറിയിച്ചു.
