Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് പ്രകൃതിക്ഷോഭ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് യോഗം ചേർന്നു.

കോതമംഗലം: ദുരന്തനിവാരണ അതോരിറ്റിയുടെ പ്രകൃതിക്ഷോഭ – പ്രളയ സാധ്യത മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പ്രകൃതിക്ഷോഭ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോതമംഗലത്ത് ജനപ്രതിനിധികളുടെയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. കോതമംഗലം എം.എൽ.എ. ആന്റണി ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക്കിലെ പ്രളയ – പ്രകൃതിക്ഷോഭസാധ്യതകളുള്ള പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും, തുടർച്ചയായി പെയ്യുന്ന മഴയിൽ പ്രളയ ദുരിതമനുഭവിക്കുന്ന കോതമംഗലം, തൃക്കാരിയൂർ, കുട്ടമ്പുഴ, പല്ലാരിമംഗലം, വാരപ്പെട്ടി, കോട്ടപ്പടി ഉൾപ്പടെ വിവിധ പ്രദേശങ്ങളിൽ ഇതു വരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ചും കോതമംഗലം തഹസിൽദാർമാരായ ജസി അഗസ്റ്റിൻ, നാസർ കെ.എം. എന്നിവർ വിശദീകരിച്ചു.

വിവിധ പ്രദേശങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധുഗങ്ങേശൻ , പഞ്ചായത്ത് പ്രസിഡന്റഡന്റ് മാരായ പി.എം. മജീദ്, വി.സി. ചാക്കോ, മിനി ഗോപി, പി.കെ ചന്ദ്രശേഖരൻ, സൈജന്റ് ചാക്കോ, കാന്തി വെള്ളക്കയ്യൻ, മുനിസിപ്പൽ കൗൺസിലർ കെ.എ.നൗഷാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് വിശദീകരിച്ചു. വില്ലേജാഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ഫയർഫോഴ്സ്, വാട്ടർ അതോരിറ്റി, വനം, കെ.എസ്.ഇ.ബി, ആരോഗ്യം, സിവിൽസപ്ലൈസ്,പട്ടികവർഗ്ഗ വികസന വകുപ്പ്, ബി.എസ്.എൻ.എൽ, ഇറിഗേഷൻ, ഗ്രാമ വികസന വകുപ്പ് തുടങ്ങിയ വകുപ്പ് കളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

അടിയന്തിര സാഹചര്യം നേരിടുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. നിലവിൽ കോതമംഗലം താലൂക്കിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് യോഗം വിലയിരുത്തി. നിലവിൽ കോതമംഗലത്തും, തൃക്കാരിയൂരിലും രണ്ട് ക്യാമ്പുകൾ തുറന്നിട്ടുള്ളതും, പ്രളയ സാഹചര്യമുണ്ടായാൽ കൂടുതൽ ക്യാമ്പുകൾ തുറക്കുന്നതിനും , ഏത് സാഹചര്യവും നേരിടുന്നതിളള ഒരുക്കങ്ങൾ പൂർത്തീകരിച്ചിട്ടുള്ളതായും , നീണ്ട പാറയിൽ രൂപപ്പെട്ടിട്ടുള്ള ഗർത്തത്തിന്റെ അപകട സാധ്യത വിലയിരുത്തുന്നതിന് പി.ഡബ്ല്യൂ ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയർ,, മൈനിംങ്ങ് & ജിയോളജി ജില്ലാ ആഫീസർ, സോയിൽ കൺസർവേഷൻ ജില്ലാ ആഫീസർ എന്നിവരടങ്ങിയ വിഗ്ദ സംഘം സ്ഥല പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും എം.എൽ. അറിയിച്ചു.

You May Also Like

NEWS

  കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...

NEWS

കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച അത്യാധുനികKSRTC ബസ് ടെർമിനലിന്റെ ഹരിതവൽക്കരണവുമായി ബന്ധപ്പെട്ട് കോതമംഗലം ടൗൺ യുപി സ്കൂൾ നടത്തിയ പരിപാടിയിൽ സർക്കാരിന്റെയും കെഎസ്ആർടിസിയുടെയും ആദരവ് കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുമായി ചേർന്ന് കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് അധിക വരുമാനം പ്രദാനം ചെയ്യുന്നതിനുമായി കോതമംഗലം നിയോജക മണ്ഡലത്തിൽ കൂൺഗ്രാമം...

NEWS

കോതമംഗലം : കോതമംഗലത്ത് പുതുതായി നിർമ്മിച്ച ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.ഹൈറേഞ്ചിന്റെ കവാടമായ...

NEWS

കോതമംഗലം: നഗരമധ്യത്തിൽ കോളേജ് റോഡിൽ പോസ്റ്റ്‌ ഓഫീസ് ജംഗ്ഷനു സമീപം കുരൂർ തോടിനു കുറുകെ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ ശിലാ സ്ഥാപനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ജോസ് കോളേജ്...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത്‌ 1.20 കോടി രൂപ ചിലവഴിച്ച് നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ നിർമിച്ച റെസ്റ്റോറന്റ് മന്ദിരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു കാർഷിക മേഖലയുടെയും...

NEWS

കോതമംഗലം: കോതമംഗലത്ത് കന്നി 20 പെരുന്നാളിന്  കൈ കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഒരുക്കി വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിങ്ങിന്റെ നേതൃത്വത്തിലുള്ള ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം: ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോട് അനുബന്ധിച്ചുള്ള റവന്യൂ വകുപ്പിന്റെ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. പള്ളി വികാരി ഫാ. ജോസ് മാത്യു തേച്ചേത്തുകുടി...

NEWS

കോതമംഗലം : കോതമംഗലം റവന്യൂ ടവറിന്റെ പരിസര നവീകരണ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ എം എൽ എ ഫണ്ട് വിനിയോഗിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി ലഭ്യമായതായി ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം :മാർ ബസേലിയോസ് ബാവാ കബറടങ്ങിയിരിക്കുന്ന സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് മാറ്റ് കൂട്ടാൻ പള്ളിയും പരിസരങ്ങളും വൈദ്യുത ദീപാലങ്കാരത്താൽ പ്രഭാപൂരിതമായി....

NEWS

കോതമംഗലം :കോതമംഗലത്തെ വിവിധ വിഷയങ്ങൾ ജില്ലാ വികസന സമിതിയിൽഉന്നയിച്ച് ആന്റണി ജോൺ എം എൽ എ.കൊച്ചി – ധനുഷ്‌കോടി ദേശീയപാത(NH85) നവീകരണത്തിലെ അശാസ്ത്രീയത മൂലം ദേശീയ പാത കടന്നുപോകുന്ന കോതമംഗലം മണ്ഡലത്തിലെ വിവിധ...

NEWS

കോതമംഗലം :യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന ആന്റണി ജോൺ എം എൽഎ യുടെ പരാതിയിന്മേൽ അന്വേഷണസംഘം എം എൽ എ യുടെ മൊഴി രേഖപ്പെടുത്തി. “പ്രതിപക്ഷം ” എന്ന യൂട്യൂബ് ചാനലിൽ...

error: Content is protected !!