കോതമംഗലം : കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കോതമംഗലം മുനിസിപ്പല്‍ ഓഫിസ് മൂന്ന് ദിവസത്തേക്ക് അടച്ചു. മുൻസിപ്പൽ ഓഫീസിൽ ഇരുപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഓഫീസ് അടച്ചിടുവാൻ കോതമംഗലം മുൻസിപ്പൽ കൗൺസിൽ യോഗം തീരുമാനം എടുത്തത്.
ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനേതുടര്‍ന്ന് പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസും അടച്ചിരിക്കുകയാണ്.
ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗം ക്ലാസുകള്‍ ഫെബ്രുവരി 4 വരെ അടച്ചിടുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡി ഇ ഒ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി തുടരുമെന്ന് ഹെഡ്മിഷ്ട്രസ് ശ്രീരഞ്ജിനി ടീച്ചര്‍ അറിയിച്ചു. ഹയര്‍സെക്കന്‍ററി ക്ലാസുകളായ പ്ലസ് വണ്‍ പ്ലസ് ടു ക്ലാസുകള്‍ ഓഫ് ലൈനായി തുടരും.
എറണാകുളം ജില്ലയിൽ ഇന്ന് 7339 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3
• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 5592
• ഉറവിടമറിയാത്തവർ- 1717
• ആരോഗ്യ പ്രവർത്തകർ – 27
• ഇന്ന് 4888 പേർ രോഗ മുക്തി നേടി.
• ഇന്ന് 10081 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2396 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 44279 ആണ്.
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 33873 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 14431 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 50.86 (TPR) ആണ്.
ഇന്ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 18331 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 8037 ആദ്യ ഡോസും, 5672 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 11086 ഡോസും, 7245 ഡോസ് കോവാക്സിനുമാണ് വിതരണം ചെയ്തത്.
ആരോഗ്യ പ്രവർത്തകർക്കും, മുന്നണിപ്പോരാളികൾ തുടങ്ങിയവർക്കുള്ള കരുതൽ ഡോസായി 4622 ഡോസ് വാക്സിനാണ് ഇന്ന് വിതരണം ചെയ്തത്. ആകെ 37692 ഡോസ് മുൻകരുതൽ ഡോസ് നൽകി
ജില്ലയിൽ ഇതുവരെ
5747809 ഡോസ് വാക്സിനാണ് നൽകിയത്. 3173015 ആദ്യ ഡോസ് വാക്സിനും, 2537102 സെക്കൻ്റ് ഡോസ് വാക്സിനും നൽകി.
ഇതിൽ 5072024 ഡോസ് കോവിഷീൽഡും, 659206 ഡോസ് കോവാക്സിനും, 16579 ഡോസ് സുപ്ട്നിക് വാക്സിനുമാണ്.
.ഇന്ന് 210 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 107 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
.മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 2186 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702