കോതമംഗലം: സ്ത്രീധന സമ്പ്രദായത്തിനെതിരെ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ്റെ ഭാഗമായി കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ കേരള സർക്കാരിൻ്റെ വനിത ശിശു വികസന വകുപ്പിൻ്റെ കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലേഴ്സ് തെരുവ് നാടകംഅവതരിപ്പിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോമി തെക്കേക്കര,ജെയിംസ് കോറമ്പേൽ,സാലി ഐപ്പ്,ആനീസ് ഫ്രാൻസിസ്,അഡീഷണൽ സി ഡി പി ഓ പിങ്കി അഗസ്റ്റിൻ എന്നിവർ സന്നിഹിതരായിരുന്നു. വാർഡ് കൗൺസിലർ കെ എ നൗഷാദ് സ്വാഗതവും സി ഡി പി ഓ ഷീല പി വി നന്ദിയും പറഞ്ഞു.