കോതമംഗലം : നഗരത്തിൽ കോടികളുടെ വികസന പദ്ധതികൾ കൊണ്ടുവന്ന എൽ ഡി എഫ് സ്ഥാനാർത്ഥി ആൻ്റണി ജോണിന് കോതമംഗലം മുനിസിപ്പൽ വെസ്റ്റ് ലോക്കൽ കമ്മറ്റിയുടെ കീഴിലുള്ള 36 കേന്ദ്രങ്ങളിലും ഉജ്ജല സ്വീകരണം നൽകി . 20 കോടി രൂപ മുടക്കി ഹൈടെക്ക് ആശുപത്രി ആക്കി മാറ്റിയ താലൂക്ക് ആശുപത്രി , 255 കോടി രൂപ ചിലവിൽ പണി പൂർത്തിയാക്കിയ കോതമംഗലത്തിൻ്റെ സ്വപ്ന പദ്ധതി ആയ തങ്കളം – കാക്കനാട് നാലുവരി പാത , 18 കോടിയുടെ തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് , ഒരു കോടി 88 ലക്ഷം രൂപ ചിലവിൽ പണിതീർത്ത കിഴക്കൻ മേഖലയിലെ പ്രധാന വൈദ്യുതി ഹബ്ബ് ആയി മാറിയ 220 കെ വി കെ എസ് ഇ ബി സബ് സ്റ്റേഷൻ , തുടങ്ങിയ വൻ വികസന പദ്ധതികൾക്കാണ് കോതമംഗലം സാക്ഷ്യം വഹിച്ചത് . 591 പേർക്ക്ലൈഫ് ഭവനപദ്ധതി വഴി വീട് നൽകിയതും ആൻറണിക്ക് കരുത്താകുന്നു .
രാവിലെ 8ന് തങ്കളം ജവഹർ കോളനിയിൽ സി പി ഐ എം ജില്ലാ കമ്മറ്റിയംഗം പി എൻ ബാലകൃഷ്ണൻ പര്യടനം ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് നേതാക്കളായ ആർ അനിൽ കുമാർ , എസ് സതീഷ് , സി പി എസ് ബാലൻ , പി പി മൈതീൻ ഷാ ,കെ എ നൗഷാദ് റഷീദ സലീം, എം എസ് ജോർജ് , അഡ്വ: മാർട്ടിൻ സണ്ണി ബാബു പോൾ ഏ . ബി ശിവൻ , പികെ രാജേഷ് , എം ജി പ്രസാദ് എം ഐ കുര്യാക്കോസ് , ആദർശ് കുര്യാക്കോസ് എൻ സി ചെറിയാൻ, പോൾ ഡേവീസ് , ടി പി തമ്പാൻ , വിനോദ് കുമാർ ജേക്കബ് എന്നിവർ പ്രസംഗിച്ചു.