കോതമംഗലം: കോതമംഗലത്ത് ACV നെറ്റ് വർക്കിൻ്റെ കേബിളുകളും, മറ്റ് ഉപകരണങ്ങളും വൻതോതിൽ നശിപ്പിച്ചതായി കണ്ടെത്തി. കേബിൾ കേടുവരുത്തുന്നതിൻ്റെ CCTV ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കോതമംഗലത്ത് കോളേജ് ജംഗ്ഷൻ, കലാനഗർ പ്രദേശങ്ങളിലാണ് ACV നെറ്റ് വർക്കിൻ്റെ കേബിളുകൾ മുറിച്ചുകളഞ്ഞതായി കണ്ടെത്തിയത്. ഏകദേശം ഒരു ലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടമാണ് കേബിളുടമകൾക്ക് ഉണ്ടായിട്ടുള്ളത്. ഇന്ന് വെളുപ്പിനെ നാലു മണിയോടു കൂടിയാണ് കേബിളുകൾ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. വിവിധ പ്രദേശങ്ങളിൽ നിന്ന് ലഭിച്ച CCTV ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കേബിളുക നശിപ്പിച്ചവർ വെളുപ്പിനെ KSRTC ബസ് സ്റ്റാൻറിൽ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ നെറ്റ് വർക്കിൻ്റെ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഗവൺമെൻറ് സ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിക്കുന്നുണ്ട്. കേബിളുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതോടെ ഇവയുടെ പ്രവർത്തനങ്ങളും അവതാളത്തിലാകും. കേബിളുകളും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരണമെന്ന് കേബിൾ ഓപ്പറേറ്റർ സജി പറഞ്ഞു.