കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ് ച്ചിറയും നാടിന് സമർപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ആൻറണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എം. മജീദ് അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം സ്വാഗതവും വാർഡ് മെമ്പർ ഷാഹിദ ഷംസുദ്ദീൻ നന്ദിയും പറഞ്ഞു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ബി. ജമാൽ ,സി.ഇ. നാസർ,എം ബി ഇബ്രാഹിം,റമീസ് പി എസ്, ഷംസുദ്ദീൻ,ഷാജി പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.



























































