പിണ്ടിമന: സ്കൂട്ടർ അപകടത്തെ തുടർന്ന് കനാലിൽ വീണ് മരണപ്പെട്ട കൊല്ലം സ്വദേശി സന്ദിപ് മോന്റെ മൃതദേഹം പുറത്തെടുത്തത് കോതമംഗലം അഗ്നി സുരക്ഷാ സംഘം. പിണ്ടിമന അടിയോടി ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് കാണാതായ സന്ദിപിനെ പെരിയാർ വാലി കനാലിൽ കോതമംഗലം അഗ്നി രക്ഷാ സേന നടത്തിയ അന്വേഷണത്തിലാണ് കണ്ടെടുത്തത്. രാത്രി പന്ത്രണ്ട് മുക്കലോടെയായിരുന്നു സംഭവം. കനാലിൽ ഏകദേശം പന്ത്രണ്ട് അടിയോളം വെള്ളമുണ്ടായിരുന്നു. താമസ സ്ഥലത്തേക്ക് പോകും വഴി അടിയൊടി ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. റോഡിലെ കുഴിയില്‍ചാടി മറിഞ്ഞ ബൈക്കില്‍ നിന്ന് സന്ദീപ് കനാലില്‍ തെറിച്ചു വീഴുകയായിരുന്നു എന്ന് അനുമാനിക്കുന്നു.
പിണ്ടിമന പഞ്ചായത്തിൽ ക്ലർക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം പിണ്ടിമന പഞ്ചായത്തിൽ പൊതുദർശനത്തിനു ശേഷം സ്വദേശമായ കുണ്ടറയിലേക്ക് കൊണ്ടുപോയി.
കോതമംഗലം അഗ്നി രക്ഷാനിലയം അസ്സി: സ്റ്റേഷൻ ഓഫീസർ സജി മാത്യം,
ഗ്രേഡ് അസ്സി. സ്റ്റേഷൻ ഓഫീസർ കെ.എസ്.എൽദോസ്, എം. മുരുകൻ, അൻവർ സാദത്ത്,
പി.എം. നിസാമുദ്ദീൻ, എ അരുൺ കുമാർ, കെ.റ്റി. ഷാജു, ബേസിൽ ഷാജി, എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.