പല്ലാരിമംഗലം: സിപിഐഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും കേരളത്തിന്റെ മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന സഖാവ് കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ദിനത്തിൽ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാട് ടി & എം ഹാളിൽ കോടിയേരി സ്മൃതി കുടുംബ സംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം എൻ എസ് ഷിജീബ് അദ്ധ്യക്ഷനായി. എം എം ബക്കർ, ഖദീജ മുഹമ്മദ്, ഒ ഇ അബ്ബാസ്, റിയാസ് തുരുത്തേൽ എന്നിവർ സംസാരിച്ചു.
