Connect with us

Hi, what are you looking for?

CHUTTUVATTOM

ദേശീയ പാത വികസനം; കോഴിപ്പിള്ളി പാലം പുനരുദ്ധാരണത്തിനു തുക അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം പി

കോതമംഗലം:  കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ കോതമംഗലം കോഴിപ്പിള്ളി പാലം പുനരുദ്ധാരണ മുൾപ്പടെ തകർന്ന പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 5 കോടി 74 ലക്ഷം രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് MP അറിയിച്ചു. മൂന്നാറിനും മുവാറ്റുപുഴ കക്കടാശ്ശേരിക്കുമിടയിലാണ് മെയിന്റനൻസ് പ്രവർത്തികൾ നടത്തപ്പെടുന്നത്. നിലവിൽ NH 85 ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പണമനുവദിച്ചിരിക്കുന്നത്. തുക അനുവദിച്ചിരിക്കുന്ന പ്രവർത്തികൾ താഴെ

1 . ചീയപ്പാറയ്ക്കടുത്ത് സംരക്ഷണ ഭിത്തി നിർമ്മാണം- 31, 36, 550 രൂപ
2. അടിമാലിക്കും മൂന്നാറിനുമിടയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംരക്ഷണ ഭിത്തി നിർമ്മാണത്തിന്റെ തുടർച്ച – 2, 15,40,000 രൂപ
3. റാണിക്കല്ല് വളവിനു സമീപമുള്ള രണ്ടിടങ്ങളിൽ- 94, 21, 227 വീതം
4. കോതമംഗലം കോഴിപ്പിള്ളി പാലം നടപ്പാത ഉൾപ്പടെ പുനരുദ്ധാരണം- 65,26,000 രൂപയും

നെല്ലിമറ്റം മുതൽ കക്കടാശ്ശേരി വരെ വിവിധ മേഖലകളിൽ സംരക്ഷണഭിത്തി, ഓടകൾ നിർമ്മിക്കുന്നതിനുൾപ്പടെ- 74,45, 325 രൂപയും കൂട്ടി ചേർത്ത്
5,74, 90,329 രൂപയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അനുവദിക്കപ്പെട്ടിരിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മെയിന്റനൻസ് പ്രവർത്തനങ്ങൾ നേരിട്ട് നടത്താറില്ലാത്തിനാൽ സംസ്ഥാന നാഷണൽ ഹൈവേ വകുപ്പ് മുഖാന്തിരമായിരിക്കും നിർമ്മാണങ്ങൾ നടത്തുന്നത് എന്നും, ഉടൻ തന്നെ ടെണ്ടർ നടപടികൾ ആരംഭിക്കുമെന്നും ഡീൻ കുര്യാക്കോസ് Mp അറിയിച്ചു.. മൂന്നാർ മുതൽ കുണ്ടന്നൂർ വരെ 2 ലെയ്ൻ വിത്ത് പേവ്ഡ് ഷോൾഡർ മാനദണ്ഡമനുസരിച്ച് അന്തർദേശീയ നിലവാരത്തിൽ വികസന പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ നിർദ്ദേശം അനുസരിച്ച് NHAI നിർദ്ദേശിച്ച കൺസൽട്ടൻസി പഠന റിപ്പോർട്ട് സമർപ്പിച്ചാലുടൻ അന്തിമ അനുമതി ലഭിക്കുമെന്നും, നേര്യമംഗലത്ത് പുതിയ പാലം ഉൾപ്പടെ ശുപാർശ ചെയ്തിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് MP അറിയിച്ചു. മേഖലയിലെ ടൂറിസം സാധ്യതകൾക്ക് കുടുതൽ പ്രയോജനപ്രദമാണ് അനുവദിക്കപ്പെട്ട തുകയെന്നും MP പറഞ്ഞു

 

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

NEWS

തൊടുപുഴ: കേരളത്തിനു വേണ്ടി ജനവാസ കേന്ദ്രങ്ങളും , കൃഷിസ്ഥലങ്ങളും ,തോട്ടങ്ങളും ഒഴിവാക്കി ഇ.എസ്.എ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽ കണ്ട്...

NEWS

കോതമംഗലം: മരിയന്‍ അക്കാദമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ക്ലബ്ബായ തണലിന്റെ ആഭിമുഖ്യത്തില്‍ ധര്‍മ്മഗിരി വികാസ് സൊസൈറ്റി അന്തേവാസികള്‍ക്ക് ആവശ്യമായ പഠന ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു. കോളേജ് ചെയര്‍മാന്‍...