കോതമംഗലം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 2026 വർഷം വിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന എറണാകുളം ജില്ലയിലെ കോതമംഗലം പെരുമ്പാവൂർ കുന്നത്തുനാട് അങ്കമാലി മൂവാറ്റുപുഴ നിയോജകമണ്ഡലങ്ങളിലെ ഹാജിമാർക്കും ഹജ്ജുമ്മമാർക്കും വേണ്ടിയുള്ള സാങ്കേതിക പഠന ക്ലാസ് ഇന്ന് രാവിലെ 9 മണി മുതൽ കോതമംഗലം നെല്ലി കുഴി കനാൽ ജംഗ്ഷനിൽ ഉള്ള സെൻഹ അലീന കൺവെൻഷൻ സെന്ററിൽ നടന്നു. ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ ശ്രീ ആൻറണി ജോൺ ഉദ്ഘാടനം നിർവഹിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചെയർമാൻ ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മെമ്പർ നൂർ മുഹമ്മദ് നൂർഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം ജില്ലയുടെ ട്രെയിനിങ് ഓർഗനൈസർ നവാസ് സി എം സ്വാഗതം ആശംസിച്ചു. കോതമംഗലം നിയോജകമണ്ഡലം ട്രെയിനിങ് ഓർഗനൈസർ നസീർ മാക്കനാട്ട് നന്ദി പറഞ്ഞു. സയ്യിദ് സെയ്ഫുദ്ദീൻ തങ്ങൾ അൽ ബുഖാരി,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് എം എം, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ കാപ്പുചാലിൽ, നാസർ ചെക്കുംതാഴത്ത്, ടി.കെ.സലിം , ബീരാൻ പൂക്കുഴി, മുഹമ്മദ് വട്ടക്കുടി, അസ്‌ലം ഫൈസി, എന്നിവർ പങ്കെടുത്തു.പരിശീലന സെഷനുകളിൽ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റൻ്റ് ട്രെയിനിംഗ് ഓർഗനൈസർ എൻ.പി.ഷാജഹാൻ, ഹജ്ജ് ട്രെയിനിംഗ് ഫാക്കൽറ്റിമാരായ സി.എംഅഷ്ക്കർ, നവാസ് സി എം എന്നിവർ ക്ലാസുകൾ നയിച്ചു.
