Connect with us

Hi, what are you looking for?

SPORTS

കേരള ടീമിൽ ഇടം നേടി കോതമംഗലം എം.എ കോളേജിന്റെ മുഹമ്മദ്‌ ബാസിതും.

കോതമംഗലം : 75- മത് സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ കേരള ടീമിനെ പ്രഖ്യാപിച്ചു. 20അംഗ ടീമിനെ ജിജോ ജോസഫ് നയിക്കും. പതിമൂന്ന് പുതുമുഖങ്ങളാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. കോതമംഗലം എം. എ. കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ്‌ ബാസിതും ടീമിൽ ഇടം പിടിച്ചപ്പോൾ കാല്പന്തു കളിയെ നെഞ്ചിലേറ്റുന്ന കോതമംഗലത്തിനും, എം. എ. കോളേജിനും ആഹ്ലാദ തിരയിളക്കം. ടീം ഇങ്ങനെ: ഗോൾകീപ്പർമാർ: മിഥുൻ.വി, ഹജ്മൽ.എസ് പ്രതിരോധ നിര: സഞ്ജു. ജി, സോയൽ ജോഷി, ബിപിൻ അജയൻ, മുഹമ്മദ് സഹീഫ്, അജയ് അലക്‌സ്, മുഹമ്മദ് ബാസിത്, മധ്യനിര: അർജുൻ ജയരാജ്, അഖിൽ പി, സൽമാൻ കെ, ഫസലുറഹ്‌മാൻ, ഷിഖിൽ, നൗഫൽ.പി.എൻ, നിജോ ഗിൽബർട്ട്, മുഹമ്മദ് റാഷിദ്, ജിജോ ജോസഫ്, മുന്നേറ്റ നിര: വിഘ്‌നേഷ്.എം, ജെസിൻ ടി.കെ , മുഹമ്മദ് സഫ്‌നാദ് .

ടൂർണമെന്‌റിനുള്ള ടീമുകൾ രാവിലെ മുതൽ എത്തിത്തുടങ്ങി. രാവിലെ 7.30 ന് കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയ മണിപ്പൂരിന് സംഘാടക സമിതി സ്വീകരണം നല്‍കി. പഞ്ചാബ് ടീം പുലര്‍ച്ചെ 2.00 മണിക്ക് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി. മഞ്ചേരിയിലെ അവരുടെ താമസ സ്ഥലത്താണ് പഞ്ചാബിന് സ്വീകരണമൊരുക്കുന്നത്. ഏപ്രില്‍ 16 രാത്രി 8.00 മണിക്ക് രാജസ്ഥാനെതിരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം. 18 ന് കേരളം കരുത്തരായ വെസ്റ്റ് ബംഗാളിനെ നേരിടും. 20 ന് മേഘാലയ, 22 ന് പഞ്ചാബ് എന്നിവരുമായി കേരളം ഏറ്റുമുട്ടും. കേരളത്തിന്റെ എല്ലാ മത്സരങ്ങളും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. വൈകീട്ടോടെ വെസ്റ്റ് ബംഗാളും മേഘാലയയും എത്തും. 14 ന് ഗുജറാത്ത്, കര്‍ണാടക, സര്‍വീസസ് എന്നിവരും കേരളത്തിലെത്തും.

അതേസമയം ചാമ്പ്യന്‍ഷിപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കാനിരുന്ന സൗഹൃത മത്സരം ഉപേക്ഷിച്ചു. പ്രതികൂല കാലവസ്ഥകാരണമാണ് മലപ്പുറം സന്തോഷ് ട്രോഫി ഇലവനും കേരള സന്തോഷ് ട്രോഫി ഇലവനും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചത്. ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ പയ്യനാട് സ്റ്റേഡിയത്തിലായിരുന്നു മത്സരം സംഘടിപ്പിക്കാനിരുന്നത്.
ആറു തവണ ജേതാക്കളായ കേരള ടീം ഇത്തവണ സ്വന്തം നാട്ടിൽ കപ്പുയർത്താനാകുമെന്ന പ്രതീക്ഷയിലാണ്. മൂന്നുവർഷംമുൻപ് കൊൽക്കത്തയിൽ പശ്ചിമ ബംഗാളിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി കീരീടം നേടിയ കേരളം നാട്ടിൽ ആ പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് കരുതുന്നത്.

You May Also Like

error: Content is protected !!